ലണ്ടൻ: കോടികൾ ചെലവഴിച്ച് ആഡംബരവാഹനമായ ലംബോർഗിനി വാങ്ങിയത് വസൂലായെന്ന് ആ ശ്വസിക്കുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ അർജൻറീന ഗോൾ കീപ്പർ സെർജിയോ റൊമീറോ. തിങ്കളാഴ്ച പുലർച്ച മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ പരിശീലന ഗ്രൗണ്ടിലേക്കുള്ള യാത്രക്കിടെ താരം സഞ്ചരിച്ച കാർ അപകടത്തിൽപെട്ടതിെൻറ ദൃശ്യം കണ്ടാൽ ആരാധകരും െഞട്ടിപ്പോവും. റോഡിൽനിന്ന് തെന്നിമാറിയ കാർ വശങ്ങളിലെ ഇരുമ്പുവേലിയും തകർത്ത് ഇടിച്ചുകയറിയ നിലയിലാണുള്ളത്. വാഹനത്തിെൻറ മുൻ പിൻ ഭാഗങ്ങളും തകർന്നിട്ടുണ്ട്.
എന്നാൽ, പരിക്കുകളില്ലാതെ റൊമീറോ കാറിനരികിൽ നിൽക്കുന്ന ചിത്രം കാണുേമ്പാഴാണ് ആശ്വാസം. റൊമീറോക്ക് പരിക്കുകളൊന്നുമില്ലെന്ന് മാഞ്ചസ്റ്റർ യുനൈറ്റഡ് അറിയിച്ചു. ക്ലബിെൻറ രണ്ടാം നമ്പർ ഗോൾ കീപ്പറായ അർജൻറീന താരം, ഞായറാഴ്ച രാത്രിയിൽ ലിവർപൂളിനെതിരായ മത്സരത്തിൽ ബെഞ്ചിലുണ്ടായിരുന്നു. തിങ്കളാഴ്ച പരിശീലനത്തിനായി കാറിങ്ടണിലേക്കുള്ള യാത്രക്കിടയിലാണ് അപകടം. കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞുമാണ് അപകടകാരണമായത്. അപകടദൃശ്യങ്ങളും വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.