ബംഗളൂരു: ബംഗളൂരുവിൽ റഷ്യയുടെ സ്പുട്നിക് -5 വാക്സിെൻറ വിതരണം തുടങ്ങി. ഹൈദരാബാദിലെ റെഡ്ഡീസ് ലാബ് മുഖേന ബംഗളൂരുവിലെ മണിപാൽ ആശുപത്രിയിലാണ് ചൊവ്വാഴ്ച മുതൽ സ്പുട്നിക് വാക്സിൻ കുത്തിവെപ്പ് ആരംഭിച്ചത്. ട്രാൻസ്െജഡർ വിഭാഗത്തിനായി പ്രത്യേക ക്യാമ്പ് നടത്തിയാണ് ചൊവ്വാഴ്ച കുത്തിവെപ്പ് തുടങ്ങിയത്.
ബംഗളൂരുവിലെ ട്രാൻസ്ജെഡർ വിഭാഗത്തിന് മുൻഗണനാടിസ്ഥാനത്തിൽ വാക്സിൻ സ്വീകരിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ജൂലൈ മൂന്നുവരെ ഒാൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽനിന്നും ട്രാൻസ്ജെഡർ വിഭാഗങ്ങൾക്ക് സ്പുട്നിക് -5, കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ വാക്സിനുകളിൽ ഏതുവേണമെങ്കിലും സ്വീകരിക്കാം. അലിയ ഖാൻ എന്ന ട്രാൻസ്െജഡറാണ് ആദ്യമായി വാക്സിൻ സ്വീകരിച്ചത്. വാക്സിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരും വാക്സിൻ എടുക്കണമെന്നും അലിയ ഖാൻ പറഞ്ഞു.
രാജ്യത്ത് സ്പുട്നിക് വാക്സിൻ സ്വീകരിക്കുന്ന ആദ്യ ട്രാൻജെഡറാണ് അലിയ ഖാൻ എന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ട്രാൻസ്െജഡർ വിഭാഗത്തിനായി വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും എല്ലാവരിലേക്കും വാക്സിൻ എത്തിക്കുകയെന്നാണ് നയമെന്നും മണിപ്പാൽ ആശുപത്രി സി.ഒ.ഒ കാർത്തിക് രാജഗോപാൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.