ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി എൻ. ബിരേൻ സിങ്ങിനെയും വിമർശിച്ച് ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ് ചെയ്ത മണിപ്പൂരി മാധ്യമപ്രവർത്തകൻ അറസ്റ്റിൽ. ദേശീയ സുരക്ഷാ നിയമപ്രകാരം കിഷോർ ചന്ദ്ര വാങ്ഗേയ ആണ് നവംബർ 27 ന് അറസ്റ്റിലായത്. രാജ്യദ്രോഹ കുറ്റമാണ് കിഷോർചന്ദ്രക്കെതിരെ ചുമത്തിയിരിക്കുന്നത്.
കേസിൽ ഇയാൾക്ക് വെസ്റ്റ് ഇംഫാലിലെ സി.ജെ.എം കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരെ മാധ്യമപ്രവർത്തകൻ നടത്തിയത് അഭിപ്രായ സ്വതന്ത്ര്യത്തിെൻറ ഭാഗമായാണെന്നും അതിനെ രാജ്യദ്രോഹമായി കണക്കാൻ കഴിയില്ലെന്നും പരാമർശിച്ചാണ് കോടതി ജാമ്യം നൽകിയത്. എന്നാൽ ദേശീയ സുരക്ഷ നിയമ പ്രകാരം കിഷോർചന്ദ്രയെ അറസ്റ്റ് ചെയ്യണമെന്ന് വെസ്റ്റ് ഇംഫാൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
എൻ.എസ്.എ നിയമപ്രകാരം ദേശീയ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരാളെ കസ്റ്റഡിയിലെടുക്കാവുന്നതാണ്. ഇൗ നിയമ പ്രകാരം അറസ്റ്റിലാവുന്ന വ്യക്തിയെ വിചാരണക്കായി കോടതിയിൽ ഹാജരാക്കുകയോ അഭിഭാഷകനെ നിയോഗിക്കാൻ കഴിയുകയോയില്ല.
മണിപ്പൂരിൽ ബി.ജെ.പി ത്സാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മവാർഷികാഘോഷ പരിപാടികൾ നടത്തിയതിനെതിരെയാണ് കിഷോർചന്ദ്ര ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. മണിപ്പൂർ ദേശീയതയുമായി യാതൊരു ബന്ധവുമില്ലാത്ത പരിപാടിയായിരുന്നതെന്നും സർക്കാർ മോദിയുടെയും ഹിന്ദുത്വത്തിെൻറയും കളിപ്പാവയായി പ്രവർത്തിക്കുകയാണ് എന്നുമായിരുന്നു കിഷോറിെൻറ വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.