സി.ബി.ഐ അറസ്റ്റിനെതിരായ സിസോദിയയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റ് ചെയ്ത സി.ബി.ഐയുടെ നടപടിക്കെതിരെ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.

ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് മനീഷ് സിസോദിയയുടെ അഭിഭാഷകൻ അഭിഷേക് മനു സിങ്വി ആവശ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് വൈകീട്ട് 3.50ന് ഹരജിയിൽ വാദം കേൾക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് മദ്യനയ കേസിൽ മനീഷ് സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു അറസ്റ്റ്. പിന്നാലെ ഡൽഹി റോസ് അവന്യൂ കോടതി സിസോദിയയെ അ​ഞ്ചു​ ദി​വ​സ​ത്തെ സി.​ബി.​ഐ ക​സ്റ്റ​ഡി​യിൽ വിടുകയായിരുന്നു.

Tags:    
News Summary - Manish Sisodia moves SC against arrest in Delhi liquor policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.