മനീഷ് സിസോദിയയെ ഇന്ന് കോടതിയിൽ ഹാജരാക്കും; സി.ബി.ഐ കസ്റ്റഡി കാലം നീട്ടില്ല

ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇന്ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കേസുമായി ബന്ധ​പ്പെട്ട് ഫെബ്രുവരി 26നാണ് ഇദ്ദേഹ​ത്തെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. കോടതി ആദ്യം ഇദ്ദേഹത്തെ അഞ്ചുദിവസത്തെ സി.ബി.ഐ കസ്റ്റഡിയിൽ വിട്ടു. ഡയറി, ഭഗവത് ഗീത, പെൻ, കണ്ണട എന്നിവ തിഹാ‍ര്‍ ജയിലിലെ സെല്ലിൽ കൈവശം വെക്കാൻ കോടതി അദ്ദേഹത്തിന് അനുമതി നൽകിയിട്ടുണ്ട്.

ശനിയാഴ്ച സി.ബി.ഐ കോടതിയിൽ ഹാജരാക്കിയ സിസോദിയയുടെ റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടി. ഇന്നാണ് അത് അവസാനിക്കുക. നിലവിൽ വീണ്ടും സിസോദിയയെ കസ്റ്റഡിയിൽ വേണമെന്ന് ആവ​ശ്യപ്പെടില്ലെന്നാണ് റിപ്പോർട്ട്.

കൂടുതൽ കാലം സിസോദിയയെ സി.ബി.ഐ കസ്റ്റഡിയിൽ വെക്കാനാകില്ലെന്ന് പ്രത്യേക ജഡ്ജി എം.കെ. നാഗപാൽ വ്യക്തമാക്കിയിരുന്നു. സിസോദിയ നൽകിയ ജാമ്യ ഹരജി ഡൽഹി കോടതി മാർച്ച് 10ന് പരിഗണിക്കും. തന്നെ കസ്റ്റഡിയിൽ വെക്കുന്നതു കൊണ്ട് സി.ബി.ഐക്ക് പ്രത്യേകിച്ച് ഒരു നേട്ടവുമില്ലെന്ന് ജാമ്യഹരജിയിൽ സിസോദിയ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - Manish Sisodia to be produced in court today, CBI not likely to seek further custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.