ന്യൂഡൽഹി: ലോക്സഭയിൽ അവിശ്വാസ പ്രമേയത്തിന് അനുമതി ലഭിച്ച ശേഷം പാസാക്കിയ ബില്ലുകൾ ഭരണഘടനപരമായി സംശയമുനയിലാണെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി.
അവിശ്വാസ പ്രമേയ നീക്കത്തിന്മേൽ ചർച്ചക്ക് 10 ദിവസം സമയം നിശ്ചയിച്ചത് ബില്ലുകൾ കൂട്ടമായി പാസാക്കിയെടുക്കാൻ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. വിവാദ ഡൽഹി ഓർഡിനൻസ് നിയമമാക്കുന്ന ബിൽ ഈയാഴ്ച സഭയിൽ അവതരിപ്പിക്കാനിരിക്കെയാണ് ലോക്സഭ എം.പിയുടെ പ്രതികരണം.
അവിശ്വാസ പ്രമേയം ലോക്സഭക്കു മുമ്പാകെ അവതരിപ്പിച്ച ശേഷമുള്ള ഏതു നിയമ നിർമാണവും ധാർമികതക്കും ഔചിത്യത്തിനും പാർലമെന്ററി രീതികൾക്കും എതിരാണ്. ഇത്തരം നിയമനിർമാണങ്ങളുടെ സാധുത കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.