ഭരണഘടനയിലും ജനാധിപത്യത്തിലും വിശ്വാസമുറപ്പിച്ച തെരഞ്ഞെടുപ്പ് -മോദി

ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യി​ലും ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​യി​ലും അ​ച​ഞ്ച​ല​മാ​യ വി​ശ്വാ​സം ആ​വ​ര്‍ത്തി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. മൂ​ന്നാ​മൂ​ഴം അ​ധി​കാ​ര​മേ​റി​യ​ശേ​ഷം ആ​കാ​ശ​വാ​ണി​യി​ലെ ത​ന്റെ ആ​ദ്യ ‘മ​ൻ കീ ​ബാ​തി’​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മോ​ദി. 65 കോ​ടി ജ​ന​ങ്ങ​ള്‍ വോ​ട്ട് ചെ​യ്ത ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു ഇ​ത്.

ജൂ​ൺ 30ന് ​ആ​ദി​വാ​സി സ​ഹോ​ദ​ര​ങ്ങ​ൾ ‘ഹൂ​ല്‍ ദി​വ​സ്’ ആ​യി ആ​ഘോ​ഷി​ക്കു​മ്പോ​ൾ 1855ൽ ​വി​ദേ​ശ ഭ​ര​ണാ​ധി​കാ​രി​ക​ളെ ശ​ക്ത​മാ​യി ചെ​റു​ത്ത സി​ധു, ക​ന്‍ഹു മു​ർ​മു എ​ന്നീ സ​ൻ​ഥാ​ൽ ര​ക്ത​സാ​ക്ഷി​ക​ളെ മോ​ദി അ​നു​സ്മ​രി​ച്ചു. 1857ലെ ​ഇ​ന്ത്യ​യു​ടെ ഒ​ന്നാം സ്വാ​ത​ന്ത്ര്യ​സ​മ​ര​ത്തി​ന് ര​ണ്ടു​വ​ര്‍ഷം മു​മ്പാ​ണ് ഝാ​ര്‍ഖ​ണ്ഡി​ലെ സ​ന്‍ഥാ​ല്‍ പ്ര​വി​ശ്യ​യി​ലെ സി​ധു​വി​ന്റെ​യും ക​ന്‍ഹു​വി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​ദി​വാ​സി സ​ഹോ​ദ​ര​ങ്ങ​ള്‍ വി​ദേ​ശ ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കെ​തി​രെ ആ​യു​ധ​മെ​ടു​ത്ത​തെ​ന്ന് മോ​ദി പ​റ​ഞ്ഞു.

ഇ​രു​വ​രും ഈ ​പോ​രാ​ട്ട​ത്തി​ല്‍ അ​ത്ഭു​ത​ക​ര​മാ​യ ധീ​ര​ത കാ​ണി​ച്ച് ര​ക്ത​സാ​ക്ഷി​ക​ളാ​യി. ഝാ​ര്‍ഖ​ണ്ഡി​ന്റെ ഈ ​അ​ന​ശ്വ​ര​പു​ത്ര​ന്മാ​രു​ടെ ത്യാ​ഗം ഇ​ന്നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് മോ​ദി പ​റ​ഞ്ഞു.

Tags:    
News Summary - Mann Ki Baat: PM thanks people for participating in ‘biggest election’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.