പനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന് കാൻസറെന്ന് സ്ഥിരീകരണം. ആരോഗ്യമന്ത്രി വിശ്വജിത് റാണേയാണ് പരീക്കറിന് പാൻക്രിയാറ്റിക് കാൻസറാണെന്ന് വെളിപ്പെടുത്തിയത്. പരീക്കറിന് പാന്‍ക്രിയാറ്റിക് കാന്‍സറാണെന്നും ചികിത്സക്ക് ശേഷം അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്നും റാണേ വ്യക്തമാക്കി.
രോഗബാധിതനായ മുഖ്യമന്ത്രി ഭരിക്കാൻ പ്രാപ്തനാണോ എന്ന പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ ചോദ്യങ്ങൾക്ക് മറുപടിയായാണ് മന്ത്രി വിവരം പുറത്തുവിട്ടത്. പരീക്കറിെൻറ ആരോഗ്യനില വെളിപ്പെടുത്തണമൈന്നും പതിവായി ഹെല്‍ത്ത് ബുള്ളറ്റിന്‍ പുറത്തിറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയോട് കഴിഞ്ഞ ദിവസം താന്‍ സംസാരിച്ചിരുന്നു. ചികിത്സക്ക് ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രിയെ വിശ്രമിക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. ദീര്‍ഘനാളായി ജനങ്ങളെ സേവിക്കുന്ന അദ്ദേഹം കുറച്ചുകാലം കുടുംബത്തോടൊപ്പം ചിലവഴിക്കെട്ടയെന്നും വിശ്വജിത് റാണെ പറഞ്ഞു. പരീക്കറിെൻറ അസാന്നിധ്യത്തിലും ഭരണകാര്യങ്ങൾക്ക് ഒരു തടസവും ഉണ്ടാവുന്നില്ലെന്നും സർക്കാരിെൻറ കീഴിൽ പുതിയ പദ്ധതികള്‍ വരെ തുടങ്ങുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.