ദാമ്പത്യ ബലാത്സംഗം: കേന്ദ്രത്തിന്റെ അഭിപ്രായം തേടി സുപ്രീംകോടതി

ന്യൂഡൽഹി: ദാമ്പത്യ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളിൽ കേന്ദ്ര സർക്കാറിന്റെ അഭിപ്രായം തേടി സുപ്രീംകോടതി. വിഷയത്തിൽ ഫെബ്രുവരി 15നകം പ്രതികരണം അറിയിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു. മാർച്ച് 21ന് ഹരജികളിൽ അന്തിമ വാദം ആരംഭിക്കും.

വിഷയത്തിൽ ഡൽഹി ഹൈകോടതിയിൽനിന്നുണ്ടായ വ്യത്യസ്ത വിധികളുമായി ബന്ധപ്പട്ടാണ് ഒരു ഹരജി. നിയമവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ ഇക്കാര്യത്തിൽ അടങ്ങിയിരിക്കുന്നതിനാൽ സുപ്രീംകോടതിയിൽനിന്നുതന്നെ തീരുമാനം വരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോടതി ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് വിട്ടത്.

ഭാര്യയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയിൽ പ്രോസിക്യൂഷൻ നടപടി നേരിട്ട കർണാടക സ്വദേശിയുടെ അപ്പീലും സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. 

Tags:    
News Summary - Marital rape: Supreme Court seeks Centre's opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.