ചെന്നൈ: തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കോവിഡ് ബാധ പടരുന്ന പശ്ചാത്തലത്തിൽ പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കി. തമിഴ്നാട്ടിലും പുതുച്ചേരിയിലുമാണ് പൊതുയിടങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്.
കോവിഡ് ബാധ അനുദിനം വർധിക്കുന്നതിനാൽ തിയേറ്ററുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ തിരക്കേറിയ കേന്ദ്രങ്ങളിൽ മാസ്ക്ക് ധരിക്കണമെന്ന് തമിഴ്നാട് പൊതുജനക്ഷേമ വകുപ്പ് ഡയറക്ടർ സെൽവ വിനായക് പ്രസ്താവനയിൽ അഭ്യർഥിച്ചു.
അതേസമയം, തൂത്തുക്കുടി ഗവ. ആശുപത്രിയിൽ ഒരാൾ കോവിഡ് ബാധ മൂലം മരിച്ചു. പാർഥിപൻ (55) എന്നയാളാണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് തിരുച്ചിയിലും കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്.
കഴിഞ്ഞയാഴ്ച പുതുച്ചേരിയിലെ കാരയ്ക്കാലിലും കോവിഡ് ബാധിച്ച് ഒരാൾ മരിച്ചിരുന്നു. ഒന്നര വർഷത്തിനുശേഷമാണ് കാരയ്ക്കാലിൽ കോവിഡ് മരണം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.