ലക്ഷദ്വീപ്​ ഫിഷറീസ് വകുപ്പിൽ കൂട്ടസ്ഥലമാറ്റം

കൊച്ചി: ദ്വീപ്​ സമൂഹത്തിന്​ നേരെയുള്ള  ഭരണകൂടത്തിന്‍റെ ജനദ്രോഹനടപടികൾ തുടരുന്നതിനിടെ സർക്കാർ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റി. ലക്ഷദ്വീപ്​ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. പ്രഫ​ുൽ ​പ​േട്ടലിന്​ താൽപര്യമില്ലാത്ത ഉദ്യോഗസ്ഥരെയാണ്​ സഥലം മാറ്റിയത്​.  ദ്വീപിന്‍റെ ചരിത്രത്തിലിതാദ്യമായാണ്​ ഇത്തരത്തിൽ വലിയൊരു കൂട്ട സ്ഥലമാറ്റം നടക്കുന്നത്​. 

അതെസമയം പ്രതിഷേധങ്ങൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ  ദ്വീപ്​ കലക്​ടർ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ട്​. വൈകുന്നേരം നാല്​ മണിക്ക്​ കൊച്ചിയിലാണ്​ യോഗം വിളിച്ചിരിക്കുന്നത്​.

എന്നാൽ ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന്‍റെ ഭാഗമായി സ്​കൂളുകൾ പൂട്ടാനും എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും തീരുമാനിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും കുറവു പറഞ്ഞാണ്​ സ്​കൂളുകൾ അടച്ചുപൂട്ടുന്നത്​. സ്​കൂളുകൾ ലയിപ്പിക്കുന്നതിന്‍റെ മറവിലാണ്​​ അടച്ച്​ പൂട്ടൽ​. ​15 ഓളം സ്​കൂളുകളാണിതുവരെ പൂട്ടിയത്​​. കിൽത്താനിൽ മാത്രം നാല്​ സ്​കൂളുകൾക്കാണ്​ താഴ്വീണത്​. മറ്റ്​ ചില സ്​കൂളുകൾ കൂടി ഇത്തരത്തിൽ പൂട്ടാനും പദ്ധതിയുള്ളതായി ദ്വീപ്​ നിവാസികൾ പറയുന്നു.

വിദഗ്​ധ ചികിത്സക്കായി ലക്ഷദ്വീപിൽ നിന്ന്​ ​െ​കാച്ചിയിലേക്ക്​ രോഗികളെ കൊണ്ടു​വരുന്ന എയർ ആംബുലൻസുകൾ സ്വകാര്യവത്​കരിക്കാനും നീക്കമുണ്ട്​്​്​. ഇതിന്‍റെ ഭാഗമായി ലക്ഷദ്വീപ്​ ഭരണകൂടം ടെണ്ടർ വിളിച്ചു. നിലവിൽ രണ്ട്​ എയർ ആംബുലൻസുകളാണ്​ ലക്ഷദ്വീപിൽ നിന്ന്​ രോഗികളെ കൊച്ചിയിലെയും മറ്റും ആശ​ുപത്രികളിലേക്ക്​ എത്തിക്കാനുള്ളത്​. ഇതിന്‍റെ സേവനം അവസാനിപ്പിച്ച്​ സ്വകാര്യമേഖലക്ക്​ നൽകാനാണ്​​ നീക്കം.

Tags:    
News Summary - Mass relocation in Lakshadweep;

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.