ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായത് മായാവതിയുടെ കടുംപിടുത്തമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽ നാഥ്. കോൺഗ്രസും ബി.എസ്.പിയും സഖ്യം േചർന്ന് ബി.ജെ.പിെയ തുരത്താമെന്നാണ് കരുതിയിരുന്നത്. എന്നാൽ സീറ്റ് പങ്കുവെക്കുന്നതു സംബന്ധിച്ച് ബി.എസ്.പി നേതാവ് മായാവതിയുടെ അകാരണമായ കടുംപിടുത്തമാണ് സഖ്യം സാധ്യത ഇല്ലാതാക്കിയതെന്ന് കമൽ നാഥ് ന്യൂസ്18നോട് പറഞ്ഞു.
മധ്യപ്രദേശിൽ 22 സ്ഥാനാർഥികളെ പ്രഖ്യാപിച്ച ശേഷവും ഒരു സഖ്യസാധ്യതക്കുള്ള ശ്രമത്തിലായിരുന്നു കോൺഗ്രസ്. 15 സീറ്റുകൾ നൽകാൻ കോൺഗ്രസ് തയാറായ ഘട്ടത്തിൽ മായാവതി ചോദിച്ചത് 50 സീറ്റുകളാണ്. മുൻ തെരഞ്ഞെടുപ്പുകളിൽ 3000 ൽ കടുതൽ വോട്ടുകൾ ഇൗ സീറ്റുകളിൽ നേടാൻ ബി.എസ്.പിക്ക് ആയിട്ടില്ല. ബി.എസ്.പി വിജയിക്കില്ലെന്ന് ഉറപ്പുള്ള സീറ്റുകൾ അവർക്ക് നൽകുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിന് തുല്യമാകുെമന്നും കമൽ നാഥ് പറഞ്ഞു.
ഉത്തർ പ്രദേശിൽ കോൺഗ്രസിെൻറ അവസ്ഥയാണ് മധ്യപ്രദേശിൽ ബി.എസ്.പിക്ക് ഉള്ളത്. സഖ്യം ചേർന്ന് യു.പിയിൽ കൂടുതൽ സീറ്റുകൾ കോൺഗ്രസ് ആവശ്യപ്പെട്ടാൽ മായാവതി അതംഗീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. 6.3 ശതമാനം വോട്ടുകളാണ് ബി.എസ്.പിക്ക് മധ്യപ്രദേശിലുള്ളത്. അവരാണ് 50 സീറ്റുകൾ ചോദിക്കുന്നത്. ഇത് അനുവദിച്ചാൽ സീറ്റുകൾ ബി.ജെ.പിക്ക് സമ്മാനം നൽകുന്നതുപോലെയാകും. അതുകൊണ്ടാണ് സഖ്യം സാധ്യമാകാതിരുന്നത് എന്നും കമൽ നാഥ് പറഞ്ഞു.
രാഹുൽ കടുംപിടിത്തവുമായി നടക്കുകയാണെന്നും ബി.എസ്.പിയെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ആരോപിച്ച് കഴിഞ്ഞദിവസം ബഹുജൻ സമാജ് പാർട്ടി അധ്യക്ഷ സഖ്യം അവസാനിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിനെ വിശാല ഹൃദയേത്താടെ സമീപിക്കണമെന്നും, ചെറിയ പാർട്ടികൾ അവരുടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നും അഖിലേഷും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.