അക്വിലി​െൻറ കുടുംബം

എ​െൻറയും കുഞ്ഞുമക്കളുടെയും മുന്നിൽവെച്ചാണ്​ പൊലീസ്​ അദ്ദേഹത്തെ തല്ലി താഴെയിട്ടത്​; വിറങ്ങലിച്ചുപോയ ആ രാത്രിയെ കുറിച്ച്​ ഷഹാന പറയുന്നതിങ്ങനെ

'ടെറസിൽ നിൽക്കു​േമ്പാൾ ഭയം കൊണ്ട്​ വിറക്കുന്ന​ുണ്ടായിരുന്നു ഞങ്ങൾക്ക്​. എ​െൻറയും മക്കളുടെയും മുന്നിൽവെച്ചാണ്​ ​അവർ അദ്ദേഹത്തെ ക്രൂരമായി മർദിച്ചതും തള്ളി താഴെയിട്ടതും. എന്നെയും അവർ അപമാനിച്ചു. നന്നേ കുഞ്ഞുങ്ങളാണ്​ എ​െൻറ മക്കൾ. ഞാൻ എന്തു ചെയ്യണമായിരുന്നു..? നിങ്ങൾ പറയൂ, ഞാൻ എന്തു ചെയ്യണമായിരുന്നു..? ' -ഭർത്താവി​െൻറ മരണ ശേഷം ഇദ്ദ ആചരിക്കുന്ന 26 വയസുകാരി ഷഹാന മറക്കപ്പുറത്തു നിന്ന്​ പറയുകയാണ്​.

കഴിഞ്ഞ 23 ന്​ അർധരാത്രിയും കഴിഞ്ഞാണ്​ ഉത്തർപ്രദേശിലെ ബുലന്ദ്​ഷഹറിലെ അവരുടെ വീട്ടിൽ പൊലീസെത്തുന്നത്​. ഇറച്ചി വിൽപനക്കാരനായിരുന്നു ഷഹാനയുടെ ഭർത്താവ്​ അക്വിൽ ഖുറേഷി. പണം ആവശ്യപ്പെട്ടാണ്​ പൊലീസെത്തിയതെന്നും നൽകാൻ പണമില്ലാത്തതിനാൽ അവർ അ​ദ്ദേഹത്തെ ക്രൂരമായി മർദിച്ച്​ ടെറസിൽ നിന്ന്​ തള്ളി താ​ഴെയിട്ടുവെന്നും ഷഹാന പറയുന്നു.

5000 രൂപയാണ്​ പൊലീസ്​ ആവശ്യപ്പെട്ടത്​. എന്നാൽ, ലോക്​ഡൗൺ കാരണം കട അടഞ്ഞു കിടക്കുന്നതിനാൽ ഭക്ഷണസാധനങ്ങൾ വാങ്ങാനുള്ള പണം പോലും വീട്ടിലുണ്ടായിരുന്നില്ല. പണം രാവിലെ എത്തിക്കാമെന്ന്​ അക്വിൽ പറഞ്ഞെങ്കിലും അത്​ ചെവികൊള്ളാതെ പൊലീസ്​ മർദിക്കുകയായിരുന്നുവെന്ന്​ ഷഹാന പറഞ്ഞു. അദ്ദേഹത്തെ ടെറസിൽ നിന്ന്​ തള്ളി താഴെയിട്ട ഉടനെ പൊലീസ്​ സ്​ഥലം വിടുകയും ചെയ്​തു.

രക്​തം വാർന്നു കിടക്കുന്ന അക്വിലിനെ കുടുംബം ശേഷം മൂന്ന്​ ആശുപത്രികളിൽ എത്തിക്കുന്നുണ്ട്​. അലിഗഡിൽ നിന്ന്​ റഫർ ചെയ്​തതനുസരിച്ച്​ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്​ അവർ അവസാനമെത്തുന്നത്​. അവിടെ നിന്നാണ്​ 27 ന്​ അദ്ദേഹം മരിക്കുന്നത്​. ഡൽഹിയിലെ ആശുപത്രിയുടെ പേരു പോലും ഇപ്പോൾ ഹഷാനക്കോ കൂടെയുണ്ടായിരുന്ന ബന്ധു താഹിറിനോ​ പറയാനാകുന്നില്ല. അതുപോലും അറിയാത്തത്ര നിരക്ഷരരാണ്​ അക്വിലി​െൻറ കുടുംബം.


അക്വിൽ ഖുറേഷി

അക്വിൽ നേരത്തെ പശുവിനെ അറുത്ത കേസിൽ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അയാളൊരു ക്രിമിനലാണെന്നുമാണ്​ പൊലീസ്​ പറയുന്നത്​. അക്വിലിനെ അന്വേഷിച്ച്​ പൊലീസ്​ വീട്ടിൽ ​േപായെന്നത്​ ശരിയാണെങ്കിലും ഒാടി രക്ഷ​പ്പെടാനുള്ള ശ്രമത്തിനിടെ അയാൾക്ക്​ പരിക്കേൽക്കുകയായിരുന്നുവെന്നുമാണ്​ എസ്​.പി ഹരേന്ദ്ര കുമാർ പറയുന്നത്​.

എന്നാൽ, പൊലീസ്​ മർദിക്കുന്നതും തള്ളി താഴെയിടുന്നതും​ കണ്ടുവെന്നാണ്​ അക്വിലി​െൻറ മകളും പറയുന്നത്​. 'തോക്കി​െൻറ പിടികൊണ്ട്​ പൊലീസ്​ ഞങ്ങളുടെ പിതാവി​െൻറ തലക്കടിക്കുന്നത്​ കണ്ടതാണ്​ ഞാൻ. തലയിൽ നിന്ന്​ അപ്പോൾ രക്​തം വരുന്നുണ്ടായിരുന്നു. പിന്നെ അവരദ്ദേഹത്തെ ടെറസിൽ നിന്ന്​ തള്ളി താഴെയിടുകയായിരുന്നു. ഞങ്ങൾ ഒാടിച്ചെന്ന്​ നോക്കു​േമ്പാൾ തലയിൽ നിന്ന്​ രക്​തവും മറ്റും പുറത്തേക്കൊഴുകുന്നുണ്ടായിരുന്നു' -അക്വിലി​െൻറ കുഞ്ഞുമോൾ പറഞ്ഞു കരഞ്ഞു.

'അക്വിൽ തെറ്റു ചെയ്​തിട്ടുണ്ടെങ്കിൽ അത്​ തെളിയിക്കാനും ശിക്ഷിക്കാനും നിയമസംവിധാനത്തിൽ വ്യവസ്​ഥയില്ലേ, ഇങ്ങിനെ വേണ്ടിയിരുന്നോ' - അക്വിലി​െൻറ ബന്ധു ​താഹിർ ചോദിക്കുന്നു.

ഇറച്ചി വിൽപനക്കാരനായിരുന്ന ഭർത്താവിനെ തേടി പൊലീസ്​ ഇടക്കിടെ വരാറുണ്ടായിരുന്നുവെന്ന്​ ഷഹാന പറയുന്നു. പണം ചോദിച്ചായിരുന്നത്രെ പൊലീസ്​ വന്നിരുന്നത്​. ഒാരോ തവണയും അവർ ചോദിച്ച പണം അക്വിൽ സംഘടിപ്പിച്ചു കൊടുത്തു കൊണ്ടിരുന്നു. എന്തിനാണ്​ ഇങ്ങനെ പണം കൊടുക്കുന്നതെന്ന്​ ഒരിക്കലും തന്നോട്​ പറഞ്ഞിരുന്നില്ല. പൊലീസിനെ ഭയന്നിരുന്ന അക്വിൽ ഇത്തവണയും ഒരു ദിവസത്തെ സമയമാണ്​ അവരോട്​ ചോദിച്ചതെന്നും പക്ഷേ, അതുവരെ കാത്തിരിക്കാതെ അവർ അദ്ദേഹത്തെ മർദിച്ചു കൊല്ലുകയായിരുന്നുവെന്നും​ നിരക്ഷരയായ ആ 26 കാരി പറഞ്ഞു ​േതങ്ങി. 

Tags:    
News Summary - meat seller dies after the police confronted him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.