റാഞ്ചി: മാധ്യമപ്രവർത്തനം പൂമെത്തയല്ലെന്നും മുൾവഴിയിലൂടെയുള്ള നടത്തമാണെന്നും പെഗസസ് ചാരവലയത്തിലുൾപ്പെട്ട ഝാർഖണ്ഡിൽനിന്നുള്ള സ്വതന്ത്ര മാധ്യമ പ്രവർത്തകകൻ രൂപേഷ് കുമാർ സിങ്. 2017ൽ നിരപരാധിയായ ആദിവാസിയെ മാവോവാദിയെന്ന് ആരോപിച്ച് ഝാർഖണ്ഡ് പൊലീസ് കൊലപ്പെടുത്തിയ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് ഇദ്ദേഹവുമായി ബന്ധപ്പെട്ട മൂന്ന് ഫോണുകൾ ചോർത്തിയത്. ഈ വാർത്ത വന്ന് മാസങ്ങൾക്ക് ശേഷം ഫോൺ വിളിക്കാൻ തുടങ്ങുേമ്പാൾ ബീപ് ശബ്ദം വന്നിരുന്നതായി രൂപേഷ് കുമാർ പറഞ്ഞു.
2019ൽ യു.എ.പി.എ ഭീകര നിയമം ചുമത്തി ബിഹാറിൽ ജയിലിലടച്ച രൂപേഷ് കുമാർ, ആറുമാസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ജാമ്യം നേടി പുറത്തുവരുകയായിരുന്നു. തെൻറ കൺമുന്നിൽ വെച്ച് പൊലീസ് കാറിൽ സ്ഫോടക വസ്തുക്കൾ വെച്ച് വ്യാജ തെളിവുണ്ടാക്കിയാണ് അന്ന് യു.എ.പി.എ ചുമത്തിയതെന്ന് രൂപേഷ് പറഞ്ഞു. ഭാര്യ ഇപ്സയുടെ കാറിെൻറ സ്റ്റിയറിങ്ങിന് താഴെ കാമറയുമായി ബന്ധിപ്പിച്ച സിം കാർഡുള്ള ജി.പി.എസ് ഘടിപ്പിച്ചതും കണ്ടെത്തിയിരുന്നു.
തേൻറയും ഭാര്യയുടേയും ഫോണുകൾ ചോർത്തുന്നുണ്ടെന്ന് അറിയാമായിരുന്നെങ്കിലും ഭാര്യാ സഹോദരിയുടെ ഫോണും ചേർത്തുന്ന വിവരം 'ദ വയറി'ൽ നിന്ന് വിളിച്ചപ്പോഴാണ് അറിഞ്ഞത്. സി.പി.ഐ (ലിബറേഷൻ) വിദ്യാർഥി വിഭാഗമായ എ.ഐ.എസ്.എസിെൻറ സംസ്ഥാന കൗൺസിൽ അംഗമായിരുന്ന രൂപേഷ് 2014 മുതലാണ് മാധ്യമ പ്രവർത്തനത്തിലേക്ക് തിരിയുന്നത്. ഹിന്ദി മാസികകൾക്കും മീഡിയ വിജിൽ, ഗൗരി ലങ്കേഷ് ന്യൂസ് തുടങ്ങിയ ഓൺലൈൻ പോർട്ടലുകൾക്കും വേണ്ടിയാണ് റിപ്പോർട്ട് ചെയ്യുന്നത്.
പെഗസസ് ചാരവലയം പുറത്തുവന്നതോടെ സർക്കാറിെൻറ 'ഫാഷിസ്റ്റ് പ്രവണതകൾ' റിപ്പോർട്ട് ചെയ്യാനുള്ള അവസരമാണ് മാധ്യമ പ്രവർത്തകർക്ക് ലഭിച്ചിരിക്കുന്നതെന്ന് രൂപേഷ് കുമാർ പറഞ്ഞു. തന്നെ ജയിലിലടച്ച സർക്കാർ എന്തുവേണമെങ്കിലും ചെയ്തുകൊള്ളട്ടെ, പക്ഷേ, നമ്മൾ ഭയപ്പെടാൻ പോകുന്നില്ലെന്നും രൂപേഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.