ഷില്ലോങ്: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻമന്ത്രി മാനസ് ചൗധരി ബി.ജെ.പി വിട്ടു. ചൗധരി കണ്ണുവെച്ച സൗത്ത് ഷില്ലോങ് മുൻ ഡെപ്യൂട്ടി സ്പീക്കർ സാൻബർ ഷുല്ലൈക്ക് അനുവദിക്കുകയായിരുന്നു. ബി.ജെ.പിയിൽനിന്ന് രാജിവെച്ച് മണിക്കൂറുകൾക്കകം ചൗധരിക്ക് കോൺഗ്രസ് ടിക്കറ്റ് നൽകി. ബാക്കിയുണ്ടായിരുന്ന മൂന്നു മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക തിങ്കളാഴ്ച വൈകി പ്രഖ്യാപിച്ചപ്പോഴാണ് ചൗധരിയെ ഉൾപ്പെടുത്തിയത്. ആഗ്രഹിച്ചതുപോലെ സൗത്ത് ഷില്ലേങ്ങിൽതന്നെ കോൺഗ്രസ് ചിഹ്നത്തിൽ അദ്ദേഹം മത്സരിക്കും.
മൂന്നു സീറ്റുകളിൽ വിജയസാധ്യതയുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ സാധിക്കാതെ കോൺഗ്രസ് നേതൃത്വം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് ചൗധരി ബി.ജെ.പി വിട്ടത്. 60 അംഗ നിയമസഭയിലേക്ക് 59 സ്ഥാനാർഥികളെ പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി മുകുൾ സാങ്മ രണ്ടിടത്തുനിന്ന് മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.