ന്യൂഡൽഹി: ജമ്മു കശ്മീർ പൊലീസ് തന്നെയും മകളെയും അനധികൃതമായി വീട്ടുതടങ്കലിൽ വെച്ചിരിക്കുകയാണെന്ന് മുൻ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. കഴിഞ്ഞദിവസം എൻ.ഐ.എ അറസ്റ്റ് ചെയ്ത മുതിർന്ന പി.ഡി.പി നേതാവ് വഹീദ് പരയുടെ തെക്കൻ കശ്മീരിലെ പുൽവാമയിലെ വീട്ടിൽ ബന്ധുക്കളെ സന്ദർശിക്കാൻ അനുമതി നൽകിയില്ലെന്നും മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.
'എന്നെ വീണ്ടും അനധികൃതമായി തടഞ്ഞുവെച്ചു. കഴിഞ്ഞ രണ്ടുദിവസമായി ജമ്മു കശ്മീർ ഭരണകൂടം പുൽവാമയിലെ വഹീദ് പരയുടെ വീട്ടിൽ ബന്ധുക്കളെ സന്ദർശിക്കാൻ അനുമതി നൽകിയില്ല. ബി.ജെ.പി മന്ത്രിമാർക്കും അവരുടെ പാവകൾക്കും കശ്മീരിെൻറ എല്ലാ കോണിലും സന്ദർശിക്കാൻ അനുമതിയുണ്ട്. എന്നാൽ എെൻറ കാര്യത്തിൽ മാത്രം സുരക്ഷ ഒരു പ്രശ്നമാകുന്നു' -വെള്ളിയാഴ്ച രാവിലെ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.
മകൾ ഇൽതിജ മുഫ്തിയെയും വീട്ടുതടങ്കലിലാക്കിയതായി മെഹബൂബ മുഫ്തി പറഞ്ഞു. 'അവരുടെ ക്രൂരതക്ക് അതിരുകളില്ല. അടിസ്ഥാന രഹിതമായ വകുപ്പുകളിൽ ചുമത്തി വഹീദിനെ അറസ്റ്റ് ചെയ്തു. കുടുംബത്തെ ആശ്വസിപ്പിക്കാൻ പോലും അനുമതി നൽകിയില്ല. എെൻറ മകൾ ഇൽതിജയെപ്പോലും വീട്ടുതടങ്കലിലാക്കി. കാരണം അവൾ വഹീദിെൻറ കുടുംബത്തെ സന്ദർശിക്കാൻ ആഗ്രഹിച്ചു' -മെഹബൂബ മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.