ന്യൂഡൽഹി: കശ്മീരിന് പ്രത്യേക പദവി ഉറപ്പ് വരുത്തുന്ന ഭരണഘടനയുടെ 370, 35A വകുപ്പുകൾ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ജമ്മുകശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച നടത്തി. കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടന വകുപ്പുകൾ റദ്ദാക്കണമെന്ന് സംസ്ഥാന ബി.ജെ.പി നേതൃത്വം നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഹ്ബൂബ മോദിയുമായി കൂടികാഴ്ച നടത്തിയിരിക്കുന്നത്.
35A വകുപ്പ് സംബന്ധിച്ച ചർച്ചകൾ പ്രതികൂലമായാണ് ജമ്മുകശ്മീരിനെ ബാധിക്കുക. 370 വകുപ്പ് സംബന്ധിച്ച് നിലവിലെ സ്ഥിതി തുടരണമെന്നാണ് തങ്ങളുടെ ആവശ്യം. കശ്മീരിലെ ഒരാളും ഇതിനെതിരെല്ലെന്നും മെഹ്ബൂബ പറഞ്ഞു.
വിഘടനവാദികളുടെ ആത്മാവായ 35A,370 വകുപ്പുകൾ റദ്ദാക്കണമെന്ന് ബി.ജെ.പി വക്താവ് വിരേന്ദ്ര ഗുപ്ത വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.