ന്യൂഡൽഹി: മലയാളികളെ നാണംകെട്ട വർഗമായി വിശേഷിപ്പിച്ച റിപ്പബ്ലിക് ടി.വി മാനേജിങ് ഡയറക്ടറും അവതാരകനുമായ അർണബ് ഗോസ്വാമിയെ പ്രതിഷേധം അറിയിച്ച് കോൺഗ്രസ് നേതാവ് എം.െഎ. ഷാനവാസ് എം.പിയുടെ തുറന്ന കത്ത്.
ലോകമെങ്ങുമുള്ള മലയാളികളെ അധിക്ഷേപിക്കുക മാത്രമല്ല, സ്വന്തം തൊഴിലിെൻറ അന്തസ്സ് കളങ്കപ്പെടുത്തുക കൂടിയാണ് അർണബ് ചെയ്തതെന്ന് കത്തിൽ ഷാനവാസ് പറഞ്ഞു. പ്രതിസന്ധി ഘട്ടത്തിൽ മലയാളികൾ ഒറ്റ മനസ്സോടെ ഒന്നിച്ചിറങ്ങിയതാണ് പ്രളയത്തെ തുടർന്ന് കണ്ടത്. അതിനെ ലോകം അഭിനന്ദിക്കുകയാണ് ചെയ്തത്. ആ സമൂഹത്തെ അധിക്ഷേപിച്ച അർണബ് വിഷം തുപ്പാനും മുട്ടിലിഴയാനുമുള്ള വൈദഗ്ധ്യമാണ് തെളിയിച്ചത്.
വർഗീയമോ സാമുദായികമോ ആയ ഭിന്നിപ്പല്ല കേരളത്തിൽ കണ്ടത്; അതിന് അതീതമായ ഒരുമയാണ്. എത്രയോ മുസ്ലിം സഹോദരങ്ങൾ ക്ഷേത്ര വളപ്പുപോലും വൃത്തിയാക്കുന്നതിെൻറ ചിത്രങ്ങൾ അർണബ് കാണണം.
സംഘ്പരിവാർ താങ്കളുടെ തോളത്ത് തട്ടി പ്രശംസിക്കുമെന്ന് തീർച്ച. എന്നാൽ, ഇത്തരം അധിക്ഷേപത്തിെൻറ ചേതോവികാരം അർണബ് വെളിപ്പെടുത്തണം. മാധ്യമ ലോകത്തിന് അപമാനമാണ് അർണബ് ഗോസ്വാമിയെന്ന് ഷാനവാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.