കൊൽക്കത്ത: പത്താംക്ലാസ് പരീക്ഷ ഇന്ന് തുടങ്ങാനിരിക്കെ, പശ്ചിമബംഗാളിൽ ചോദ്യപേപ്പർ ചോർച്ച തടയാൻ മൈക്രോചിപ്പുമായി അധികൃതർ. ചോദ്യേപപ്പറിെൻറ സീൽ പൊട്ടിച്ചാൽ ഉടൻ സെർവറിന് സന്ദേശം എത്തിക്കാൻ സാധിക്കുന്ന രീതിയിലാണ് ചിപ്പ് ഘടിപ്പിച്ചിട്ടുള്ളതെന്ന് പശ്ചിമബംഗാൾ ബോർഡ് ഒാഫ് സെക്കൻഡറി എജുക്കേഷൻ പ്രസിഡൻറ് കല്യാൺ മോയ് ഗാംഗുലി പറഞ്ഞു.
രാവിലെ 10.30ഒാടെ ചോദ്യേപപ്പറുകൾ പ്രധാന കേന്ദ്രത്തിൽനിന്ന് വിവിധ ജില്ലകളിലെ പരീക്ഷ കേന്ദ്രങ്ങളിലെത്തിക്കും. 11.15ഒാടെ പരീക്ഷകേന്ദ്രത്തിലെ സൂപ്പർൈവസർ പാക്കറ്റ് തുറക്കുേമ്പാൾതന്നെ സന്ദേശം മൈക്രോചിപ്പ് വഴി സെർവറിന് ലഭിക്കും. അതോടെ ആരാണ്, എവിടെ വെച്ചാണ് ചോദ്യപേപ്പർ തുറന്നത് എന്നു കണ്ടെത്താൻ കഴിയും. 11.40 ഒാടെ പരീക്ഷ ചുമതലയിലുള്ളവർ ചോദ്യപേപ്പർ കെട്ടുകളിൽ ഒപ്പുെവക്കും. അഞ്ചുമിനിറ്റിനുശേഷം ചോദ്യപേപ്പർ വിതരണംചെയ്യും. പരീക്ഷ ക്രമക്കേട് തടയുന്നതിനായാണ് നടപടിയെന്ന് ഗാംഗുലി വ്യക്തമാക്കി. പരീക്ഷ ഹാളിൽ ഇലക്േട്രാണിക് ഉപകരണങ്ങൾ അനുവദിക്കുന്നതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.