മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് എൻ.സി.പി-കോൺഗ്രസ് സഖ്യത്തെ ഗവർണർ ക്ഷണിക്കണമെന്ന് മുതിർന്ന ക ോൺഗ്രസ് നേതാവ് മിലിന്ദ് ദേവ്ര. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇത്തരം ഒരു ആവശ്യമുന്നയിച്ചത്.
‘‘ബി.ജെ.പി- ശിവസേന സഖ്യം സർക്കാർ രൂപീകരണത്തിന് തയാറാവാത്തതിനാൽ മഹാരാഷ്ട്രയിൽ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യമായ എൻ.സി.പി -കോൺഗ്രസ് സഖ്യത്തെ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണം’’ എന്നായിരുന്നു അദ്ദേഹത്തിെൻറ ട്വീറ്റ്.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കൊഷ്യാരി ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫട്നാവിസിനെ സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചതിന് പിന്നാലെയാണ് മിലിന്ദ് ദേവ്രയുടെ ട്വീറ്റ്. കഴിഞ്ഞ മാസം നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 288 അംഗ സഭയിൽ 105 സീറ്റുകൾ നേടി ബി.ജെ.പിയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ആയത്.
Maharashtra’s Governor should invite NCP-Congress - the second largest alliance - to form the government now that BJP-Shivsena have refused to do so
— Milind Deora मिलिंद देवरा (@milinddeora) November 10, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.