കൊല്‍ക്കത്ത: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍റെ വാഹനവ്യൂഹത്തിന് നേരെ പശ്ചിമ ബംഗാളില്‍ ആക്രമണം. വെസ്റ്റ് മിഡ്‌നാപുരിലെ പഞ്ച്ഗുഡിയിലാണ് ആള്‍ക്കൂട്ടം വാഹനത്തിനു നേരെ ആക്രണം നടത്തിയത്. ആക്രമണത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലം സന്ദര്‍ശിക്കുന്നതിനായി പോകുന്നതിനിടെയായിരുന്നു ആക്രമണം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വി. മുരളീധരന്‍ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഒരു കാര്‍ തകര്‍ക്കപ്പെടുകയും പേഴ്‌സണല്‍ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തതായി മുരളീധരന്‍ പറഞ്ഞു.
വടികളും കല്ലുകളുമായി ജനക്കൂട്ടം വാഹനത്തിനു നേരെ പാഞ്ഞടുക്കുന്നതും ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. അകമ്പടി വാഹനത്തിനുനേരെയും ആക്രമണം ഉണ്ടായി. ഇതിനിടെ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ ഉണ്ടായ അക്രമത്തെക്കുറിച്ച് പഠിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.