ന്യൂഡൽഹി: ഉത്തർപ്രദേശ് സെക്രേട്ടറിയറ്റിൽ കൈക്കൂലി വാങ്ങിയ മന്ത്രിമാരുടെ സെക് രട്ടറിമാർ അറസ്റ്റിൽ. രാംനരേഷ് ത്രിപാഠി, സന്തോഷ് അശ്വതി, ഒാം കശ്യപ് എന്നിവരാണ് അറസ്റ്റിലായത്. ഇവർ ഖനന- എക്സൈസ് മന്ത്രി അര്‍ച്ചന പാണ്ഡേ, പിന്നാക്ക ക്ഷേമമന്ത്രി ഓം പ്രകാശ് രാജ്ഭര്‍, വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ് എന്നിവരുടെ േപഴ്സനൽ സെക്രട്ടറിമാരാണ്.
കഴിഞ്ഞമാസം സ്വകാര്യ ചാനൽ നടത്തിയ ഒളികാമറ അന്വേഷണത്തിലാണ് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായതിനെ തുടർന്ന് ലഖ്നോ അഡീഷനല്‍ ഡയറക്ടര്‍ ജനറൽ രാജീവ് കൃഷ്ണയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തേ, യോഗി ആദിത്യനാഥിെൻറ പ്രിന്‍സിപ്പല്‍ സെക്രട്ടറി എസ്.പി. ഗോയല്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം സർക്കാറിന് നാണക്കേടായിരുന്നു. സ്ഥലംമാറ്റം അനുവദിക്കാനാണ് ഓം പ്രകാശ് രാജ്ഭറിെൻറ സെക്രട്ടറി ഓം പ്രകാശ് കശ്യപ് ഉദ്യോഗസ്ഥനിൽനിന്ന് 40 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത്.
ഖനന അനുമതിക്കാണ് അർച്ചന പാണ്ഡേയുടെ സെക്രട്ടറി കൈക്കൂലി വാങ്ങിയത്. സംസ്ഥാനത്തെ സ്കൂളുകളിലേക്കുള്ള പുസ്തക വിതരണത്തിന് കരാർ ഉറപ്പിക്കുന്നതിനായാണ് സന്ദീപ് സിങ്ങിെൻറ സെക്രട്ടറി കോഴ വാങ്ങിയത്. അറസ്റ്റിലായവരുടെ അനധികൃത ഇടപാടുകൾ അന്വേഷിക്കുമെന്ന് രാജീവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.