ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണം -ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി

ബംഗളൂരു: ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ബംഗ്ലാദേശ് വിദ്യാഭ്യാസ മന്ത്രി ദിപു മോനി ആവശ്യപ്പെട്ടു. ബംഗളൂരുവിൽ ബി.ജെ.പി-ആർ.എസ്.എസ് ബന്ധമുള്ള ഗവേഷക സംഘമായ ഇന്ത്യ ഫൗണ്ടേഷൻ സംഘടിപ്പിച്ച 'ഇന്ത്യ@2047' ഇന്ത്യ ഐഡിയാസ് കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

മതസ്വാതന്ത്ര്യവും മതകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും സംബന്ധിച്ച ഭരണഘടന വ്യവസ്ഥകളുടെ നിഷ്പക്ഷ പ്രയോഗത്തിലൂടെ സാമുദായിക സൗഹാർദം ശക്തിപ്പെടുത്താനും സമാധാനം നിലനിർത്താനും കഴിയും. ആഗോള ശക്തികളിലൊന്നായി ഇന്ത്യ ഉയർന്നുവരണമെങ്കിൽ, ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കേണ്ടതുണ്ട്.

പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കുകയും ഉറപ്പുനൽകുകയും ചെയ്യുന്നത് ഇന്ത്യക്ക് അതിന്റെ പൗരന്മാരുടെ, പ്രത്യേകിച്ച് പട്ടികജാതി, പട്ടികവർഗ, ഒ.ബി.സി വിഭാഗക്കാരുടെയും സ്ത്രീകളുടെയുമെല്ലാം കഴിവുകൾ പുറത്തുകൊണ്ടുവരാൻ വഴിയൊരുക്കുമെന്നും അവർ പറഞ്ഞു.

Tags:    
News Summary - Minorities in India must be protected -Bangladesh Education Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.