ന്യൂഡൽഹി: രാജ്യത്ത് അടിയന്തര ഉപയോഗത്തിന് തദ്ദേശീയ വാക്സിനായ ഭാരത് ബയോടെക്കിെൻറ കോവാക്സിന് അനുമതി നൽകിയ തീരുമാനം തിടുക്കത്തിൽ എടുത്തതാണെന്ന് വിദഗ്ധ സമിതിയുടെ മിനിറ്റ്സ് രേഖകൾ. ജനുവരി രണ്ടിനാണ് കേന്ദ്ര സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി േകാവാക്സിൻ അടിയന്തര ഉപയോഗത്തിന് അനുവദിക്കാമെന്ന് ഡ്രഗ് കൺട്രോൾ ജനറൽ ഒാഫ് ഇന്ത്യക്ക് (ഡി.സി.ജി.െഎ) ശിപാർശ ചെയ്യുന്നത്.
ഇതുപ്രകാരം ജനുവരി മൂന്നിന് ഡി.സി.ജി.െഎ അന്തിമ അനുമതി നൽകുകയുണ്ടായി. കോവാക്സിൻ സുരക്ഷിതമാണെങ്കിലും അനുമതി നൽകാനുള്ള മതിയായ രേഖകൾ കമ്പനി സമർപ്പിച്ചിട്ടില്ലെന്നാണ് വിദഗ്ധ സമിതിയുടെ നിലപാടെന്ന് ജനുവരി ഒന്നിലെ യോഗത്തിലെ മിനിറ്റ്സ് രേഖകൾ വ്യക്തമാക്കുന്നു.
കോവാക്സിന് മൂന്നാം പരീക്ഷണം പൂർത്തിയാകാതെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയ തീരുമാനത്തിനെതിരെ കോൺഗ്രസും സി.പി.എമ്മും നേരേത്ത രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിദഗ്ധ സമിതി ധിറുതിയിൽ എടുത്ത തീരുമാനമാണെന്ന വിവരം പുറത്തുവരുന്നത്. തദ്ദേശീയമായി വികസിപ്പിച്ച വാക്സിൻ എന്ന നിലയിൽ കോവാക്സിന് നേരേത്ത അനുമതി നൽകാൻ രാഷ്ട്രീയ സമ്മർദം ഉണ്ടായെന്ന് പ്രതിപക്ഷനേതാക്കൾ കുറ്റപ്പെടുത്തി. ഭാരത് ബയോടെക് ആവശ്യമായ േരഖകൾ സമർപ്പിച്ചതിനാലാണ് അനുമതി നൽകിയതെന്നാണ് അധികൃതർ പറയുന്നത്.
ഒാക്സ്ഫഡ് സർവകലാശാല-ആസ്ട്രസെനക വാക്സിനായ കോവിഷീൽഡാണ് അടിയന്തര ഉപയോഗത്തിന് വിദഗ്ധ സമിതി ആദ്യം ശിപാർശ ചെയ്തത്. തൊട്ടുപിറകെ കോവാക്സിൻകൂടി ഉൾപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.