ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്ന് കാണാതായ ബിരുദ വിദ്യാർഥി നജീബിനെ അലിഗഡിൽ കണ്ടതായി യുവതിയുടെ കത്ത്. നജീബിെൻറ ജെ.എൻ.യുവിലെ ഹോസ്റ്റൽ വിലാസത്തിൽ നവംബർ 14 നാണ് കത്ത് എത്തിയിരിക്കുന്നത്.
നജീബിനെ അലിഗഡിലെ മാർക്കറ്റിലെ മുസ്ലിം പള്ളിക്ക് സമീപം കണ്ടുവെന്നാണ് കത്തിൽ പറയുന്നത്. തന്നെ അപായപ്പെടുത്താൻ കൊണ്ടുവന്നവരിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കണമെന്ന് നജീബ് ആവശ്യപ്പെട്ടുവെന്നും യുവതി വെളിപ്പെടുത്തുന്നു. പൊലീസ് സഹായം ആവശ്യപ്പെടുന്നതിന് മുമ്പ് നജീബ് തിരക്കിൽ അപ്രത്യക്ഷമായെന്നും കത്തിൽ പറയുന്നതായി പൊലീസ് പറഞ്ഞു. കത്ത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.
ഒക്ടോബർ 14 നാണ് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ നജീബിനെ കാമ്പസിൽ നിന്നും കാണാതായത്. നജീബിെൻറ തിരോധാനത്തിൽ സർവ്വകലാശാല നടപടിയെടുത്തില്ലെന്നാരോപിച്ച് വൻ പ്രക്ഷോഭമാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.