ഐസോൾ: ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ വേലി കെട്ടുന്നതിനും ഇരുരാജ്യങ്ങളിലും താമസിക്കുന്നവർക്ക് പരസ്പരം സഞ്ചരിക്കാൻ കഴിയുന്ന സ്വതന്ത്ര ഇടനാഴി ഇല്ലാതാക്കുന്നതിനും മിസോറം സർക്കാർ എതിരാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി ലാൽദുഹോമ. എൻ.ജി.ഒ കോഓഡിനേഷൻ കമ്മിറ്റി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ലാൽദുഹോമ ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യ-മ്യാന്മർ അതിർത്തിയിലെ മണിപ്പൂർ ഭാഗത്ത് വേലി കെട്ടിയാലും മിസോറം ഭാഗത്ത് വേലി നിർമിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 510 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മിസോറം-മ്യാന്മർ അതിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.