ചെന്നൈ: തൂത്തുക്കുടിയിൽ വെടിവെപ്പിൽ 13 പേർ മരിച്ച സംഭവത്തിൽ തമിഴ്നാട് സർക്കാറിനെതിരെ പ്രതിഷേധം ശക്തമാക്കി ഡി.എം.കെ. എം.കെ സ്റ്റാലിെൻറ നേതൃത്വത്തിൽ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഒാഫീസിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. പിന്നീട് സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തൂത്തുക്കുടിയിൽ ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും വിഷയത്തിൽ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി എടപ്പാടി തയാറാവുന്നില്ലെന്ന് ഡി.എം.കെ കുറ്റപ്പെടുത്തി. അതിനിടെ നാളെ പ്രതിപക്ഷ കക്ഷികൾ തമിഴ്നാട് ബന്ദിന് ആഹ്വാനം ചെയ്തു.
വെടിവെപ്പിൽ പരിക്കേറ്റ് ചികിൽസയിലായിരുന്നു ഉശിലംപ്പെട്ടി സ്വദേശി ജയറാം ഇന്ന് രാവിലെ മരിച്ചിരുന്നു. ഇതോടെയാണ് മരണസംഖ്യ 13 ആയത്. അതിനിടെ പ്രദേശത്ത് നിന്ന് പൊലീസ് 78ഒാളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും തമിഴ്നാട് ഡി.ജി.പി ടി.കെ രാജേന്ദ്രനും രാജിവെക്കണമെന്നാണ് ഡി.എം.കെ ആവശ്യപ്പെടുന്നത്. സംഭവത്തിെൻറ ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും ഡി.ജി.പിക്കുമാണ്. വെടിവെപ്പുണ്ടായിട്ടും കർശനമായ നടപടി സ്വീകരിക്കാൻ തമിഴ്നാട് സർക്കാർ തയാറാവുന്നില്ലെന്നും സ്റ്റാലിൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.