കൽക്കത്ത: ബി.ജെ.പിയുടെ ശക്തമായ എതിർപ്പിനിടെ നിയമസഭാ ഉപരി സമിതി (ലെജിസ്ലേറ്റീവ് കൗൺസിൽ) രൂപവത്കരിക്കുന്നതിനുള്ള പ്രമേയം പശ്ചിമ ബംഗാൾ നിയമസഭ പാസാക്കി. 265 അംഗങ്ങളിൽ 196 പേർ നിയമസഭാ ഉപരി സമിതി രൂപവത്കരണത്തെ അനുകൂലിച്ചപ്പോൾ 69 പേർ എതിർത്ത് വോട്ടുചെയ്തു. നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പാർട്ടി നേതാക്കളെ നിയമനിർമാതാക്കളായി തെരഞ്ഞെടുക്കാൻ തൃണമൂൽ കോൺഗ്രസ് പിൻവാതിൽ രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജി വോട്ടെടുപ്പിന് നിയമസഭയിൽ എത്തിയിരുന്നില്ല. നിയമസഭാ സമിതി രൂപവത്കരിക്കുമെന്നത് തൃണമൂൽ കോൺഗ്രസിെൻറ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയ വിഷയമായിരുന്നു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ മമത ബാനർജി സമിതി രൂപവത്കരണത്തിന് അനുമതി നൽകുകയായിരുന്നു. ബി.ജെ.പിക്കൊപ്പം ഇന്ത്യൻ സെക്കുലർ ഫ്രണ്ട് എം.എൽ.എ നൗഷാദ് സിദ്ധീഖിയും പ്രമേയത്തെ എതിർത്തു.
തൃണമൂൽ നേതാക്കളെ സഭയിലെത്തിക്കാനുള്ള നീക്കം സംസ്ഥാനത്തിെൻറ സാമ്പത്തികാവസ്ഥ തകിടം മറിക്കുമെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. 23 സംസ്ഥാനങ്ങളിൽ നിയമസഭ സമിതിയില്ല. മികച്ച ഗവൺമെൻറിന് ഇത് നല്ലതല്ലെന്നും അധികാരി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് കമീഷൻ സഹായിച്ചില്ലായിരുന്നെങ്കിൽ ബി.ജെ.പിക്ക് 30 സീറ്റുകൾ പോലും ലഭിക്കില്ലായിരുന്നെന്ന് മമത ബാനർജി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.