ന്യൂഡൽഹി: 145 ദിവസങ്ങൾക്ക് ശേഷം കാർഗിലിൽ മൊബൈൽ ഇൻറർനെറ്റ് പുനഃസ്ഥാപിച്ചു. ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി പിൻവലിച്ച സേവനങ്ങളാണ് ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. ആഗസ്റ്റ് അഞ്ചിനാണ് ഇൻറർനെറ്റ് സേവനം റദ്ദാക്കിയത്.
കാർഗിലിൽ ക്രമസമാധാനില സാധാരണനിലയിലായതിെൻറ പശ്ചാത്തലത്തിലാണ് മൊബൈൽ ഇൻറർനെറ്റ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ജനങ്ങൾ സേവനം ദുരുപയോഗം ചെയ്യില്ലെന്ന് മതനേതാക്കൾ ഉറപ്പ് നൽകിയതായും അവർ വ്യക്തമാക്കി. അതേസമയം, കാർഗിലിൽ ബ്രോഡ്ബാൻഡ് സേവനം നേരത്തെ മുതൽ ലഭ്യമാണ്.
ആർട്ടിക്കൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി ജമ്മു കശ്മീരിൽ മൊബൈൽ, ലാൻഡ്ലൈൻ, ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സേവനങ്ങൾ സർക്കാർ റദ്ദാക്കിയിരുന്നു. ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി തുടങ്ങി മുൻ മുഖ്യമന്ത്രിമാരെ തടവിലാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.