ലുനാവാദ: ഗുജറാത്തിലെ ഒന്നാംഘട്ട വോട്ടിങ് പുരോഗമിക്കവെ കോൺഗ്രസ് തന്നെ വ്യക്തിപരമായി ആക്രമിക്കുന്നുവെന്ന പരാതിയുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും. ലുനാവാദയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഗുജറാത്തിൽ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന സൽമാൻ നിസാമിയെന്ന ഒരു യുവനേതാവ് ട്വിറ്ററിൽ എഴുതിയിരിക്കുന്നത് എൻറെ മാതാപിതാക്കളാരാണെന്ന് ഞാൻ വ്യക്തമാക്കണമെന്നാണ്. രാഹുൽ ഗാന്ധിയുടെ പിതാവിനെയും മാതാവിനെയും മുത്തഛനെയും എല്ലാവർക്കും അറിയാം. മോദി താങ്കൾ പറ. താങ്കളുടെ അച്ഛനാരാണ്, അമ്മയാരാണ്. ശത്രുക്കളോട് പോലും ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കാനാവില്ലെന്ന് മോദി വ്യക്തമാക്കി.
ഈ പറയുന്ന ആൾ കശ്മീർ ആസാദിനായി വാദിക്കുന്നു. ഞങ്ങളുടെ സൈന്യം ബലാത്സംഗം നടത്താറുണ്ടെന്ന് പറയുന്നു. എല്ലാ വീടുകളിൽ നിന്നും ഒരു അഫ്സൽ ഉണ്ടാകും എന്നും അദ്ദേഹം പറയുന്നു. സൽമാൻ നിസാമിയെ പോലുള്ള ആളുകളെ എങ്ങനെ നമുക്ക് ഉൾകൊള്ളാനാകും. കോൺഗ്രസ് രാജ്യത്തെ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. സംവരണമടക്കമുള്ള വ്യാജ വാഗ്ദാനങ്ങൾ അവർ മുസ്ലീങ്ങൾക്ക് വാഗ്ദാനം ചെയ്തെങ്കിലും ഒരു സംസ്ഥാനത്തും അവർ തങ്ങളുടെ വാക്ക് പാലിച്ചില്ല- പ്രധാനമന്ത്രി വ്യക്തമാക്കി.
#WATCH: PM Modi speaks on Salman Nizami's tweets about PM's family, says, 'even an enemy doesn't ask who is your mother, who is your father.' pic.twitter.com/YPIAW7W2ZX
— ANI (@ANI) December 9, 2017
എന്നെ അപമാനിക്കുന്ന, എന്റെ പാവപ്പെട്ട കുടുംബത്തെ പരിഹസിക്കുന്ന, എന്റെ മാതാപിതാക്കൾ ആരാണെന്ന് ചോദിക്കുന്ന എല്ലാ കോൺഗ്രസ് നേതാക്കളോടും ഞാൻ പറയാൻ ആഗ്രഹിക്കുകയാണ്- ഈ രാജ്യം എന്റെ എല്ലാമാണ്. എൻറെ ജീവിതത്തിലെ ഓരോ നിമിഷവും ഇന്ത്യക്കും 125 കോടി ജനങ്ങൾക്കുമായി സമർപിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം കോൺഗ്രസ് നിരസിക്കപ്പെട്ടു. ഗുജറാത്തിലെ ജനങ്ങളും കോൺഗ്രസിനെ തള്ളിക്കളയുകയും അവരെ ശിക്ഷിക്കുകയും ചെയ്യും- മോദി പറഞ്ഞു. അതേസമയം സൽമാൻ നിസാമിയെന്ന പേരിലുള്ളയാൾ കോൺഗ്രസിൻറെ ഒരു തരത്തിലുള്ള പദവികളൊന്നും വഹിക്കുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.