വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിെൻറ മണ്ഡലത്തിൽ രൂക്ഷമായി വിമര ്ശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. നരേന്ദ്ര മോദി ഭരണഘടന സ്ഥാപനങ്ങള െ തകര്‍ക്കുകയാണ്. മാധ്യമസ്ഥാപനങ്ങളെപ്പോലും വെറുതെ വിടുന്നില്ല. ജനങ്ങളെ ഭയപ്പെ ടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്തുതോൽപിക്കും. ജനം വിഡ്ഢിയാണെന്ന് കരുതേണ്ട. അവർ എല്ലാം കാണുന്നുണ്ട് -പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിെൻറ കുടുംബവാഴ്ച രാജ്യത്തെ ഭരണഘടന സ്ഥാപനങ്ങളെ നശിപ്പിച്ചുവെന്ന പ്രധാനമന്ത്രിയുടെ ആരോപണം ഖണ്ഡിക്കുകയായിരുന്നു പ്രിയങ്ക. കുടുംബവാഴ്ചയെ തള്ളി ജനങ്ങൾ സത്യസന്ധതക്കാണ് 2014ൽ വോട്ട് ചെയ്തതെന്ന് പ്രധാനമന്ത്രി ബ്ലോഗിൽ അവകാശപ്പെട്ടിരുന്നു.
70 വർഷത്തെ ഭരണത്തിെൻറ പേരിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്ന മോദി അഞ്ചു വർഷം ഭരിച്ച് എന്താണ് ചെയ്തതെന്ന് വിശദീകരിക്കണം. രണ്ടു വർഷത്തെ ഭരണത്തിൽ യോഗി ആദിത്യനാഥും ഒന്നും ചെയ്തിട്ടില്ല. ബി.ജെ.പിയുടെ പ്രോഗ്രസ് റിപ്പോർട്ടും സ്വയം പുകഴ്ത്തലും കേമംതന്നെ. ഞാൻ എന്നും സാധാരണക്കാരെ കാണുന്നതാണ്. അവരിപ്പോഴും ദുരിതത്തിലാണ്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ നേരിട്ട് കേള്‍ക്കാനാണ് ത്രിദിന ഗംഗായാത്ര നടത്തിയത് -പ്രിയങ്ക പറഞ്ഞു. കിഴക്കന്‍ ഉത്തർപ്രദേശിലെ അഞ്ച് ലോക്സഭ മണ്ഡലങ്ങളിലെ ജനങ്ങളെ മൂന്നു ദിവസംകൊണ്ട് നേരില്‍ കണ്ടു സംസാരിക്കുകയായിരുന്നു ‘േബാട്ട്യാത്ര’യിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.