പൗരന്മാരെ നിരീക്ഷിക്കാന്‍ പുതിയ നീക്കം മോദി സര്‍ക്കാറി​െൻറ പണിപ്പുരയിലെന്ന്​ ഹഫ് പോസ്റ്റ്

ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാരുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനും പിന്തുടരാനും കഴിയുന്ന സംവിധാനം നരേന്ദ്ര മോദി സര്‍ക്കാറി​​​െൻറ പണിപ്പുരയിൽ അവസാനഘട്ടത്തിലെത്തിയെന്ന്​ ഹഫ്​ പോസ്​റ്റ്​ റിപ്പോർട്ട്​. ആധാർ വിവരങ്ങള ുപയോഗിച്ച്​ 120 കോടി ജനങ്ങളുടെയും ഒാരോ ചലനവും അറിയ​ുന്ന തരത്തിൽ നിരന്തരം സ്വയം പുതുക്കുന്ന സംവിധാനമാണ്​ ഒരു ങ്ങുന്നത്​. 2021-ഓടെ പദ്ധതി പൂര്‍ണമാക്കാന്‍ വേണ്ടി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പൈലറ്റ് പ്രൊജക്റ്റ് അന ്തിമ ഘട്ടത്തിലാണ്.

പൗരന്മാരുടെ സഞ്ചാരം, ജോലി മാറ്റം, വസ്തു വാങ്ങല്‍, കുടുംബത്തിലെ ജനന-മരണങ്ങള്‍, വിവാഹം, ഭാര ്യ/ഭര്‍തൃ ഗൃഹങ്ങളിലേക്കുള്ള താമസം മാറല്‍ തുടങ്ങിയവയെല്ലാം ഇനി സര്‍ക്കാര്‍ നിരീക്ഷണത്തിന് കീഴില്‍ വരുന്ന തരത ്തിലാണ്​ ആസൂ​ത്രണം ചെയ്യുന്നത്​. ഇതുവരെ പുറത്തു വരാത്ത സര്‍ക്കാര്‍ രേഖകള്‍ വരെ ഉദ്ധരിച്ചാണ് ഹഫ്​പോസ്​റ്റ്​ അന്വേഷണ റിപ്പോർട്ട്​ പുറത്ത്​ വിട്ടത്​.

രാജ്യത്തെ ഓരോ കുടുംബങ്ങളെയും ജിയോടാഗ് ചെയ്യണമെന്നും അതിനെ ഐ.എസ്.ആര്‍. വികസിപ്പിച്ച ഭുവന ്‍ പോർട്ടലുമായി ബന്ധിപ്പിക്കണമെന്നും 2019 ഒക്ടോബറിൽ നടന്ന സര്‍ക്കാര്‍ യോഗത്തില്‍ നീതി ആയോഗ് സ്‌പെഷ്യല്‍ സെക്ര ട്ടറി നിര്‍ദേശിച്ചിരുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സർക്കാറി​​​െൻറ ക്ഷേമപ്രവർത്തനങ്ങളെ യഥാർത്ഥ അവകാശികളിലേക്ക്​ കൂടുതൽ പ്രയോജനകരമായി എത്തിക്കാനാണെന്ന വിശദീകരണവുമായാണ്​ സർക്കാർ ഈ നീക്കങ്ങൾ മുഴുവൻ നടത്തുന്നത്​. എന്നാൽ, ഈ വിവരശേഖരണത്തി​​​െൻറയും അത്​ സൂക്ഷിക്കുന്ന സംവിധാനത്തി​​​െൻറയും പരിധിയിൽ വരുന്നവർ ക്ഷേമപ്രവർത്തനങ്ങളുടെ ഗുണഭോക്​താക്കൾ മാത്രമ​ല്ല​. രാജ്യത്തെ മുഴുവൻ ജനങ്ങളെയും ഇതി​​​െൻറ പരിധിയിലുൾപ്പെടുത്തി 2021 നകം നാഷണല്‍ സോഷ്യല്‍ രജിസ്ടറി എന്ന പേരിൽ പദ്ധതി യാഥാർത്ഥ്യമാക്കാനാണ്​ നീക്കം.

2011 ലെ സാമൂഹിക സാമ്പത്തിക ജാതി സെന്‍സസ് (എസ്.ഇ.സി.സി) വിവരങ്ങള്‍ കാലാനുസൃതമായി സ്വമേധയാ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനമാണ് നാഷണല്‍ സോഷ്യല്‍ റെജിസ്ടറി എന്നാണ് സര്‍ക്കാര്‍ ഇതുവരെയും വാദിച്ചിരുന്നത്. എന്നാല്‍, വിവരാവകാശ രേഖകള്‍ വഴി ഇപ്പോള്‍ പുറത്തായ വിവരങ്ങള്‍ വ്യക്തമാക്കുന്നത് ഓരോ പൗരനെയും നിരീക്ഷിക്കുന്ന സര്‍ക്കാര്‍ സംവിധാനമാണ് നാഷണല്‍ സോഷ്യല്‍ റെജിസ്ടറി എന്ന പേരില്‍ തയാറാക്കുന്നത് എന്നാണ്.

മതം, ജാതി, വരുമാനം, വസ്​തുവകകൾ, വിദ്യാഭ്യാസം, തൊഴിൽ, കുടുംബ ബന്ധം, കുടുംബ താവഴി തുടങ്ങി ഒാരോ വ്യക്​തിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ഒരാറ്റ സെർച്ചിൽ കിട്ടുന്ന തരത്തിൽ ആധാറുമായി ബന്ധിപ്പിച്ചാണ്​​ സോഷ്യൽ റെജിസ്​ട്രറി തയാറാക്കുന്നത്​.

സുപ്രീം കോടതിയുടെ വിധി പ്രകാരം വ്യക്തികളുടെ സ്വകാര്യത മൗലിക അവകാശമായി പ്രഖ്യാപിച്ചിരിക്കെ ഇതിനെ മറികടക്കാന്‍ ആധാര്‍ നിയമത്തില്‍ മാറ്റം വരുത്തണമെന്ന്​ സോഷ്യൽ റജിസ്​ട്രിക്കായി രൂപം നൽകിയ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. 2019 ഒക്ടോബറിൽ ആധാര്‍ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന യൂണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ആധാര്‍ ആക്ടില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇത് നിലവില്‍ വരികയാണെങ്കില്‍ ആധാര്‍ നിയമത്തിലെ സ്വകാര്യത സംരക്ഷിക്കുന്ന ഭാഗങ്ങള്‍ക്ക്​ മാറ്റം വരും.

വ്യത്യസ്ത സര്‍ക്കാര്‍ വകുപ്പുകളിലെ വിവരങ്ങള്‍ പരസ്പരം കൈമാറാനുള്ള സംവിധാനം യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി തയാറാക്കാന്‍ ഉദ്ദേശിക്കുന്നു എന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സോഷ്യല്‍ റെജിസ്ടറി തയാറായാൽ അല്‍ഗോരിതം പോലുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് പൗരന്മാരെ തരംതിരിക്കാനും ഉപയോഗിക്കപ്പെടും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

​സോഷ്യൽ റെജിസ്​ട്രറി തയാറാക്കുന്ന പദ്ധതിക്ക്​ ലോക ബാങ്ക്​ സഹകരണവും സഹായവും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. 20 ലക്ഷം ഡോളർ ആദ്യഘട്ട ഗ്രാൻറായി അനുവദിക്കാൻ തീരുമാനിച്ചതായി രേഖകൾ തെളിയിക്കുന്നു. പൗരൻമാരുടെ സ്വകാര്യതക്ക്​ വില കൽപിക്കുന്ന വികസിത രാജ്യങ്ങളിലൊന്നും നടപ്പാക്കാത്ത പദ്ധതിക്ക്​ ലോകബാങ്ക്​ താൽപര്യം കാണിക്കുന്നതിലും വിദഗ്​ദർ ദുരൂഹത ആരോപിക്കുന്നുണ്ട്​.

ഒ​റ്റ ‘ക്ലി​ക്കി’​ല​റി​യാം മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും
മ​തം, ജാ​തി, വ​രു​മാ​നം, വ​സ്​​തു​വ​ക​ക​ൾ, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, കു​ടും​ബ​ബ​ന്ധം, കു​ടും​ബ താ​വ​ഴി തു​ട​ങ്ങി ഒാ​രോ വ്യ​ക്​​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ഒ​രാ​റ്റ സെ​ർ​ച്ചി​ൽ കി​ട്ടു​ന്ന ത​ര​ത്തി​ൽ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​​ സോ​ഷ്യ​ൽ ര​ജി​സ്​​ട്രി ത​യാ​റാ​ക്കു​ന്ന​ത്.
സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത മൗ​ലി​കാ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കെ ഇ​തി​നെ മ​റി​ക​ട​ക്കാ​ന്‍ ആ​ധാ​ര്‍ നി​യ​മ​ത്തി​ല്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന്​ സോ​ഷ്യ​ൽ ര​ജി​സ്​​ട്രി​ക്കാ​യി രൂ​പം​ന​ൽ​കി​യ വി​ദ​ഗ്​​ധ സ​മി​തി സ​ര്‍ക്കാ​റി​നോ​ട് ശി​പാ​ര്‍ശ ചെ​യ്തി​ട്ടു​ണ്ട്.
2019 ഒ​ക്ടോ​ബ​റി​ൽ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന യൂ​നി​ക് ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ആ​ധാ​ര്‍ ആ​ക്ടി​ല്‍ മാ​റ്റം​വ​രു​ത്താ​ന്‍ തീ​രു​മാ​നി​ച്ച​താ​യും രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ത് നി​ല​വി​ല്‍വ​രു​ക​യാ​ണെ​ങ്കി​ല്‍ ആ​ധാ​ര്‍ നി​യ​മ​ത്തി​ലെ സ്വ​കാ​ര്യ​ത സം​ര​ക്ഷി​ക്കു​ന്ന ഭാ​ഗ​ങ്ങ​ള്‍ക്ക്​ മാ​റ്റം വ​രും. വ്യ​ത്യ​സ്ത സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ വി​വ​ര​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റാ​നു​ള്ള സം​വി​ധാ​നം യൂ​നി​ക് ഐ​ഡ​ൻ​റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ത​യാ​റാ​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്നു എ​ന്നും റി​പ്പോ​ര്‍ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.
സോ​ഷ്യ​ൽ ര​ജി​സ്​​ട്രി പ​ദ്ധ​തി​ക്ക്​ ലോ​ക ബാ​ങ്ക്​ സ​ഹാ​യം വാ​ഗ്​​ദാ​നം ചെ​യ്​​തി​ട്ടു​ണ്ട്. 20 ല​ക്ഷം ഡോ​ള​ർ ആ​ദ്യ​ഘ​ട്ട ഗ്രാ​ൻ​റാ​യി അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി രേ​ഖ​ക​ൾ തെ​ളി​യി​ക്കു​ന്നു.
പൗ​ര​ന്മാ​രു​ടെ സ്വ​കാ​ര്യ​ത​ക്ക്​ വി​ല ക​ൽ​പി​ക്കു​ന്ന വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലൊ​ന്നും ന​ട​പ്പാ​ക്കാ​ത്ത പ​ദ്ധ​തി​ക്ക്​ ലോ​ക​ബാ​ങ്ക്​ താ​ൽ​പ​ര്യം കാ​ണി​ക്കു​ന്ന​തി​ലും വി​ദ​ഗ്​​ധ​ർ ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Modi Govt Building Database To Track Every Indian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.