ന്യൂഡൽഹി: ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ചൊവ്വാഴ്ച അവിടേക്ക് പുറപ്പെട്ടു. ഇസ്രായേലിനോട് ഇന്ത്യക്ക് സവിശേഷ ബന്ധമാണുള്ളതെന്ന് യാത്ര പുറപ്പെടുന്നതിനു മുമ്പ് നൽകിയ സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇസ്രായേലിൽനിന്ന് ലോകത്തിനു പഠിക്കാൻ ഏറെയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻഗാമികളുടെ രീതി വിട്ട് പ്രതിരോധം അടക്കം വിവിധ മേഖലകളിൽ ഇസ്രായേലിനെ വാരിപ്പുണരുന്ന സന്ദർശനമായി ഇത് മാറുകയാണ്. നയതന്ത്ര ബന്ധം സ്ഥാപിച്ചതിെൻറ 25ാം വാർഷികത്തിൽ നടത്തുന്ന സന്ദർശനം, ഫലസ്തീൻ ഏറെ ആശങ്കയോടെയാണ് കാണുന്നത്. സന്തുലനം പാലിക്കാൻ രാഷ്ട്രപതി അടക്കമുള്ളവർ മുൻകാലത്ത് ചെയ്തിരുന്നതിൽനിന്ന് വ്യത്യസ്തമായി മോദി ഫലസ്തീൻ സന്ദർശിക്കുന്നുമില്ല. ഫലസ്തീനൊപ്പം, അറബ് രാജ്യങ്ങളെയും ഇറാനെയും മോദിയുടെ ഇസ്രായേൽ സന്ദർശനം അസ്വസ്ഥമാക്കുന്നുണ്ട്. ഇന്ത്യ, അമേരിക്ക, ഇസ്രായേൽ അച്ചുതണ്ട് ശക്തിപ്പെടുത്തുന്നതിൽ നിർണായകമാണ് മോദിയുടെ മൂന്നു ദിവസത്തെ സന്ദർശനം. അമേരിക്കൻ പ്രസിഡൻറിനെയും മാർപാപ്പയെയും ഇസ്രായേൽ സ്വീകരിക്കാറുള്ളതുപോലെ, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിമാനത്താവളത്തിൽ നേരിെട്ടത്തിയാണ് നരേന്ദ്ര മോദിയെയും സ്വീകരിക്കുക.
വിവിധ രംഗങ്ങളിൽ കരാറുകൾ ഒപ്പുവെക്കുന്നുണ്ടെങ്കിലും, മോദിയുടെ യാത്രയിൽ ഉൗന്നൽ ആയുധക്കച്ചവടംതന്നെ. ഇസ്രായേലിെൻറ ഏറ്റവും വലിയ ആയുധ വിപണിയായി മാറിയ ഇന്ത്യക്ക് മിസൈൽ, േഡ്രാൺ, റഡാർ എന്നിങ്ങനെ ഇപ്പോൾതന്നെ പ്രതിവർഷം 6500 കോടിയോളം രൂപയുടെ യുദ്ധോപകരണങ്ങളാണ് അവർ നൽകുന്നത്. ഇസ്രായേലിലെ ഇന്ത്യക്കാരെ കാണുന്നതടക്കം, മോദിയുടെ എല്ലാ പരിപാടികളിലും പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഒപ്പമുണ്ടാവും. പ്രസിഡൻറ് റ്യുവൻ റിവ്ളിൻ, പ്രതിപക്ഷ നേതാവ് ഇസാഖ് ഹെർസോഗ് എന്നിവരെയും മോദി കാണുന്നുണ്ട്. 2008ലെ മുംബൈ ഭീകരാക്രമണത്തിനിടയിൽ ശബാദ് ഹൗസിൽനിന്ന് ഇന്ത്യക്കാരിയായ സാന്ദ്ര സാമുവൽ രക്ഷിച്ച, ഇപ്പോൾ 10 വയസ്സുള്ള മോശെ ഹോൾട്സിനെയും മോദി കാണും. ഭീകരതക്കെതിരായ പരസ്പര സഹകരണം വിപുലപ്പെടുത്തുന്ന സന്ദേശമായി അത് മാറും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ യാത്ര, ഫലസ്തീനുമായുള്ള ബന്ധങ്ങൾക്ക് പരിക്കേൽപിച്ചുകൊണ്ടല്ലെന്ന പ്രത്യാശ ഫലസ്തീൻ പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. ഇസ്രായേലുമായുള്ള ബന്ധം വളർത്തുന്നത് ഫലസ്തീൻ ജനതയോടുള്ള സമീപനത്തെ ഒരുവിധത്തിലും ബാധിക്കുന്നില്ലെന്നു വരുത്താൻ മുൻകാലങ്ങളിൽ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാഷ്ട്രപതിക്കു പുറമെ 2000, 2012, 2016 വർഷങ്ങളിൽ ഇസ്രായേൽ സന്ദർശിച്ച വിദേശകാര്യ മന്ത്രിമാരും ഫലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റാമല്ല സന്ദർശിച്ചാണ് മടങ്ങിയത്.
മേയിൽ ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഡൽഹിയിലെത്തിയിരുന്നു. ഏതാനും കരാറുകളിലും ഒപ്പുവെച്ചു. എന്നാൽ, ഇൗ സന്ദർശനത്തിന് വലിയ പ്രാധാന്യമൊന്നും കൽപിക്കപ്പെട്ടില്ല. യാസർ അറഫാത്ത് ഭരണാധികാരികളുടെ ഉറ്റസുഹൃത്തായിരുന്ന കാലത്തുനിന്നുള്ള ഇന്ത്യയുടെ മാറ്റത്തിെൻറ പ്രതിഫലനം കൂടിയായി അത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.