ഇന്ത്യയുടെ ശക്തി എന്തെന്ന സന്ദേശം ലോകത്തിന് ലഭിച്ചു -പ്രധാനമന്ത്രി

ലഡാക്ക്: രാജ്യത്തിൻറെ ശക്തി എന്തെന്ന സന്ദേശം ലോകത്തിന് ലഭിച്ചുകഴിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാകിലെ നിമുവിൽ  സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗൽവാനിൽ ജീവത്യാഗം ചെയ്ത സൈനികർക്ക് അദ്ദേഹം ആദരാജ്ഞലി അർപ്പിച്ചു. ലഡാക്ക് ഇന്ത്യൻ ജനതയുടെ സ്വാഭിമാനത്തിൻറെ പ്രതീകമാണ്. സൈനികരുടെ ഇഛാശക്തി പർവ്വതങ്ങൾ പോലെ ഉന്നതമാണ്. ജവാൻമാരുടെ കൈകളിൽ രാജ്യം ഭദ്രമാണെന്നും അദ്ദേഹം പറഞ്ഞു.

അധിനിവേശത്തിൻറെ യുഗം അവസാനിച്ചു, രാജ്യത്ത് ഇനി വികസനത്തിൻറെ നാളുകളാണ്. വികസന വാദത്തിന് മാത്രമേ ഇനി ഭാവിയുള്ളൂ. അതിർത്തിയിലെ വികസനപ്രവർത്തനത്തിനുള്ള ചെലവ് മൂന്നിരട്ടിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ രക്ഷിക്കാൻ എന്ത് ത്യാഗത്തിനും നമ്മൾ തയ്യാറാണ്. അതിനുള്ള കരുത്തുണ്ട്. കരയിലും വായുവിലും സമുദ്രത്തിലും രാജ്യം ശക്തരാണ്. ദുർബലന് സമാധാനം കൊണ്ടുവരാൻ കഴിയില്ല. അതിർത്തിയിലെ വനിത സൈനികരുടെ സാന്നിധ്യം പ്രചോദനപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യ-ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നറിയിപ്പില്ലാതെ ലേ സന്ദർശിച്ചത്. സംയുക്ത സൈനിക മേധാവി ബിബിൻ റാവത്ത്, കരസേന മേധാവി എം.എം. നരവനെ എന്നിവർക്കൊപ്പമാണ് അദ്ദേഹം ലേയിലെ നിമുവിലെ സൈനിക വിമാനത്താവളത്തിലെത്തിയത്. 


LATEST VIDEO

Full View
Tags:    
News Summary - Modi in Ladakh: Lauds Indian soldiers' bravery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.