മോദി പുറപ്പെട്ടു; കോവിഡിന് ശേഷമുള്ള ആദ്യ വിദേശരാഷ്ട്ര സന്ദർശനം ബംഗ്ലാദേശിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിന സന്ദർശനത്തിനായി ബംഗ്ലാദേശിലേക്ക് തിരിച്ചു. കോവിഡ് 19 വ്യാപനത്തിന് ശേഷമുള്ള മോദിയുടെ ആദ്യ വിദേശരാഷ്ട്ര സന്ദർശനമാണിത്. ബംഗ്ലാദേശിന്‍റെ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായാണ് സന്ദർശനം.

ഇന്ത്യയുമായി ചരിത്രപരവും സാംസ്കാരികവും ഭാഷാപരവുമായി ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന ബംഗ്ലാദേശിലേക്ക് തന്നെ കോവിഡിന് ശേഷം ആദ്യമായി യാത്രചെയ്യാൻ സാധിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു.

പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ നേതൃത്വത്തിൽ ബംഗ്ലാദേശ് കൈവരിച്ച സാമ്പത്തികവും വികസനോത്മുഖവുമായ നേട്ടങ്ങളെ അഭിനന്ദിക്കാൻ മാത്രമല്ല താൻ എത്തുന്നത്, ഇന്ത്യയുടെ അടിയുറച്ച പിന്തുണ ഊട്ടിയുറപ്പിക്കാൻ കൂടിയാണ്. കോവിഡിനെതിരായ പോരാട്ടത്തിൽ ബംഗ്ലാദേശിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കുകയും ചെയ്യും -മോദി പറഞ്ഞു.

ദേശീയ ദിനാഘോഷങ്ങളോടൊപ്പം ബംഗ്ലാദേശിന്‍റെ രാഷ്ട്രപിതാവ് 'ബംഗബന്ധു' ശൈഖ് മുജിബുർ റഹ്മാന്‍റെ 100ാം ജന്മശതാബ്്ദി ആഘോഷങ്ങളിലും പങ്കെടുക്കും. ഇന്ന് വൈകീട്ട് മൂന്നിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ. അബ്ദുൾ മോമനുമായി കൂടിക്കാഴ്ച നടത്തും. 

Tags:    
News Summary - modi leaves for 2 days dhaka visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.