സൈന്യത്തി​െൻറ ധീരതക്ക്​ സല്യൂട്ട്​ – മോദി

ന്യൂഡൽഹി: സൈനികരുടെ ധീരതക്കും അവർ രാജ്യത്തിനായി നൽകിയ സേവനങ്ങൾക്കും സല്യൂട്ട്​ നൽകുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സൈനിക ദിനത്തോട്​ അനുബന്ധിച്ച്​ സന്ദേശത്തിലാണ്​ മോദി ഇക്കാര്യം വ്യക്​തമാക്കിയത്​. 

രാജ്യത്തി​​െൻറ പരമാധികാരം സംരക്ഷിക്കുന്നതിൽ സൈനികർക്ക്​ മുഖ്യമായ പങ്കുണ്ടെന്നും പ്രകൃതി ദുരന്തങ്ങളുണ്ടാകു​േമ്പാൾ സൈന്യം സഹായവുമായി എത്താറുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ 125 കോടി ജനങ്ങൾ സുരക്ഷിതമായി ജീവിക്കുന്നത്​ സൈന്യത്തി​​െൻറ ത്യാഗം മൂലമാണെന്നും മോദി ഒാർമ്മിപ്പിച്ചു.

രാജ്യത്തെ സൈനികർക്ക്​ നൽകുന്നത്​ മോശം ഭക്ഷണമാണെന്ന പരാതികളുമായി സൈനികർ രംഗത്ത്​ വന്ന സാഹചര്യത്തിലാണ്​ മറ്റൊരു സൈനിക ദിനം കൂടി കടന്നു വരുന്നത്​. പല സൈനികരും തങ്ങൾക്ക്​ ലഭിക്കുന്ന ഭക്ഷണത്തി​​െൻറ നിലവാരത്തെ കുറിച്ച്​ സാമൂഹിക മാധ്യമങ്ങളിലൂടെ പരാതികൾ ഉയർത്തിയിരുന്നു. ഇതിന്​ പിന്നാലെ പരാതികൾ പറയാൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കരുതെന്ന്​ ആവ​ശ്യപ്പെട്ട്​ കരസേന മേധാവി ബിപിൻ റാവത്ത്​ രംഗത്തെത്തിയിരുന്നു.


 

Tags:    
News Summary - Modi salutes courage of soldiers on Army Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.