ന്യൂഡൽഹി: രാഷ്ട്രപതിസ്ഥാനം ഒഴിഞ്ഞതിനുതലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്കെഴുതിയ കത്ത് ഹൃദയം തൊട്ടതായി പ്രണബ് മുഖർജി. മോദിയുടെ ഇൗ കത്ത് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.
‘‘വ്യത്യസ്ത കാഴ്ചപ്പാടുകളും രാഷ്ട്രീയവുമാണെങ്കിലും പിതൃതുല്യമായ സ്നേഹമാണ് തനിക്ക് പ്രണബ് മുഖർജിയോടെന്ന് കത്തിൽ മോദി പറഞ്ഞു. മൂന്നുവർഷം മുമ്പ് ഡൽഹിയിലേക്ക് വരുേമ്പാൾ താൻ ഇവിടെ അപരിചിതനായിരുന്നു. വലിയ വെല്ലുവിളികളാണ് കാത്തിരുന്നത്. അക്കാലത്ത് പിതൃതുല്യമായ വാൽസല്യത്തോടെ പ്രണബ് ദാ തനിക്ക് മാർഗദർശിയായി. അദ്ദേഹത്തിെൻറ പ്രതിഭയും വിജ്ഞാനവും സഹായകമായി. അദ്ദേഹത്തിെൻറ നിർദേശങ്ങളും സവിശേഷതകളും തനിക്ക് ആത്മവിശ്വാസം നൽകി. ബൗദ്ധികമായ അദ്ദേഹത്തിെൻറ ഇടപെടലുകൾ തന്നെയും സർക്കാറിനെയും എപ്പോഴും സഹായിച്ചു’’- മോദി പറഞ്ഞു.
രാഷ്ട്രീയത്തിലേക്ക് വരുന്ന പുതിയ തലമുറകൾക്ക് പ്രണബ് മാതൃകയായിരിക്കുമെന്ന് മോദി പറഞ്ഞു. സ്വാർഥതാൽപര്യമില്ലാതെ, സമൂഹത്തിനുവേണ്ടി എങ്ങനെ പ്രവർത്തിക്കാമെന്ന് പ്രണബ് കാണിച്ചുകൊടുത്തതായി മോദി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.