പനാജി: ഗോവയിൽ ഇൗ വർഷം 35 േപർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗോവയിലെ സത്താരി താലൂക്കിൽ 2016ൽ കുരങ്ങുപനി ബാധിച്ച് മൂന്നുപേരും 2015ൽ ഒരാളും മരിച്ചിരുന്നു.
സത്താരിയിൽ തന്നെയാണ് ഇപ്പോൾ രോഗബാധ കണ്ടെത്തിയതും. രോഗികൾക്ക് വൈറസ് ബാധ ചെറുക്കുന്നതിന് ചികിത്സ നൽകിയതായ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സത്താരിയിലെ സൻവോർദേം പഞ്ചായത്തിലാണ് രോഗബാധിതർ കൂടുതൽ. 1957ൽ കർണാടകയിലെ ഷിമോഗയിലാണ് കുരങ്ങുപനി ആദ്യമായി കണ്ടെത്തിയത്. പ്രത്യേകതരം ചെള്ളുകളാണ് പനി പരത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.