മുറാദാബാദ് (ഉത്തർപ്രദേശ്): മുറാദാബാദിൽ ഗോരക്ഷക ഗുണ്ടകളുടെ ക്രൂര മർദനത്തിനിരയായ തന്നെ പരാതി പിൻവലിക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്ന് യുവാവ്. താൻ കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന് ആക്രമണത്തിനിരായ 32 കാരൻ ഷാക്കിർ പറഞ്ഞു.
പോത്തിറച്ചി വിൽപനക്കാരനാണ് ഷാക്കിർ. മേയ് 23 ന് പോത്തിറച്ചിയുമായി പോകുേമ്പാഴാണ് ഗോരക്ഷ ഗുണ്ടകൾ തടഞ്ഞു നിർത്തി മർദിച്ചത്. ഇത് പശുമാംസം അല്ലെന്നും പോത്തിറച്ചിയാെണന്നും മർദകരോട് കരഞ്ഞു പറയുന്നുണ്ട് അദ്ദേഹം. വാഹനത്തിൽ നിന്ന് വലിച്ചിറക്കിയ ശേഷം മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
മർദകർ തന്നോട് 50,000 രൂപ ആവശ്യപ്പെട്ടുവെന്നും ഷാക്കിർ പറഞ്ഞു. കൂടാതെ മാസം തോറും 25000 രൂപ നൽകിയാലേ ഇറച്ചി വിൽപന നടത്താൻ അനുവദിക്കുകയുള്ളുവെന്നും അവർ പറഞ്ഞത്രെ.
ഒരു ദൃക്സാക്ഷിയുടേതടക്കമുള്ള പരാതിയിൽ കേസെടുത്ത പൊലീസ് നാലു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രധാന പ്രതിയായ മാനോജ് താക്കൂർ ഒളിവിലാണ്. ഭാരതീയ ഗൗരക്ഷക വാഹിനിയുടെ ഭാരവാഹിയാണെന്നാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. ഇയാളാണ് ഷാക്കിറിനോട് പണം ആവശ്യപ്പെട്ടത്. അതേസമയം, മനോജ് താക്കൂർ നേരത്തെ സംഘടനയിൽ നിന്ന് പുറത്തു പോയതാണെന്നാണ് ഗൗരക്ഷക വാഹിനി പറയുന്നത്.
മനോജ് താക്കൂർ അടക്കം പത്തോളം പേർ വാഹനം തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് ഷാക്കിർ പറഞ്ഞു. പോത്തിറച്ചി വിൽപന നടത്തുന്നയാളാണ് താനെന്ന് നിരവധി തവണ പറഞ്ഞെങ്കിലും അക്രമി സംഘം അതൊന്നും ഗൗനിക്കാെത മരത്തിൽ കെട്ടിയിട്ട് മർദനം തുടർന്നു. പകൽവെളിച്ചത്തിൽ ആളുകളുടെ മുന്നിൽ വെച്ചായിരുന്നു ആക്രമണം. ആരും സഹായത്തിനെത്തിയില്ലെന്നും ഷാക്കിർ പറഞ്ഞു.
50000 രൂപ തന്നാൽ വിട്ടയക്കാമെന്നാണ് അക്രമികൾ ഷാക്കിറിനോട് പറഞ്ഞത്. വീട്ടിൽ വിളിച്ചു പറഞ്ഞ് 50000 രൂപ എത്തിക്കാൻ നിർബന്ധിച്ചുകൊണ്ടാണ് സംഘം മർദനം തുടർന്നതെന്ന് ഷാക്കിർ പറയുന്നു. 50000ത്തിന് പുറമെ, മാസത്തിൽ 25000 രൂപ വീതം നൽകിയില്ലെങ്കിൽ ഗോവധക്കുറ്റം ആരോപിച്ച് കേസെടുപ്പിക്കുമെന്നും മേനാജ് താക്കൂർ ഭീഷണിപ്പെടുത്തിയെന്ന് ഷാക്കിർ പറയുന്നു.
ഒന്നര മണിക്കുറോളം മർദനം തുടർന്നു. പിന്നീട് പൊലീസ് എത്തി ഷാക്കിറിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. മർദനം നടന്ന 23 ന്ശേഷം എല്ലാ ദിവസവും പല ഭാഗത്തു നിന്നും പരാതി പിൻവലിക്കാനുള്ള സമ്മർദം ഉണ്ടെന്ന് ഷാക്കിർ പറയുന്നു. 'മർദനത്തിന് ശേഷം ഞാൻ ചികിത്സയിലാണ്. എനിക്ക് തോന്നുന്നത് അവർ എന്നെ കൊല്ലുമെന്നാണ്' -ഷാക്കിർ ഭയത്തോടെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.