ന്യൂഡൽഹി: ഇന്ത്യയിലെ ഇസ്രായേൽ എംബസി പരിസരത്ത് സ്ഫോടനമുണ്ടായതിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി മൊസാദ് അധികൃതർ. ശനിയാഴ്ചയായിരുന്നു നിർണായകമായ കൂടിക്കാഴ്ച. സ്ഫോടനത്തെ സംബന്ധിക്കുന്ന ചില നിർണായക വിവരങ്ങൾ മൊസാദ് എൻ.ഐ.എക്ക് കൈമാറിയിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ജനുവരി 29നാണ് ഡൽഹിയിലെ ഇസ്രായേൽ എംബസിക്ക് സമീപം സ്ഫോടനമുണ്ടായത്. തീവ്രത വളരെ കുറഞ്ഞ സ്ഫോടനത്തിൽ സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലകൾ തകർന്നിരുന്നു. തീവ്രവാദി ആക്രമണമാണ് ഉണ്ടായതെന്നും ഇന്ത്യൻ ഏജൻസികൾ നല്ല രീതിയിൽ കേസന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും ഇസ്രായേൽ പ്രതികരിച്ചിരുന്നു.
ഡൽഹി െപാലീസിന്‍റെ സ്പെഷ്യൽ ബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. തുടർന്ന് ഫെബ്രുവരി രണ്ടാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ് എൻ.ഐ.എക്ക് കൈമാറി. സ്ഫോടനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.