രാജ്യം കണ്ട ഏറ്റവും യുവജന വിരുദ്ധമായ ബജറ്റെന്ന് ഡി.വൈ.എഫ്.ഐ; പ്രാണ പ്രതിഷ്ഠയും വർഗീയതയും സുവർണ്ണ നേട്ടങ്ങളായി അവകാശപ്പെടുന്നു

ന്യൂഡൽഹി: രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാതെ പ്രാണ പ്രതിഷ്ഠയും വർഗീയതയും സർക്കാരിന്റെ സുവർണ്ണ നേട്ടങ്ങളായി അവകാശപ്പെട്ട് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് രാജ്യം കണ്ടതിൽ ഏറ്റവും യുവജന വിരുദ്ധമായ ബജറ്റാണെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റും സി.പി.എം രാജ്യസഭാംഗവുമായ എ.എ റഹീം എം.പി കുറ്റപ്പെടുത്തി.

കേന്ദ്ര സർക്കാറിന് കീഴിലുള്ള സഥാപനങ്ങളിലും ഏജൻസികളിലും ഒമ്പത് ലക്ഷം തസ്തികകൾ നികത്താകെ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ‘അമൃത കാലത്ത്’ യുവാക്കൾക്ക് അഭിവൃദ്ധിയുണ്ടാകുമെന്ന് മന്ത്രിയുടെ അവകാശപ്പെടുന്നതെന്ന് റഹീം വിമർശിച്ചു. രാജ്യത്തെ യുവാൾക്കൾക്കും, കർഷകർക്കും, സ്ത്രീകൾക്കും, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്കുന്നവവർക്കും ഇത് അമൃതകാലമല്ല, മൃതകാലമാണ്. ദാരിദ്രവും പട്ടിണിയും തൊഴിലില്ലായ്‌മയും കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യൻ ജനതയോടുള്ള വെല്ലുവിളിയാണ് ബി.ജെ.പി നടത്തുന്നത്. അടിസ്ഥാന പ്രശ്‍നങ്ങളെ നേരിട്ടില്ലെങ്കിലും വർഗീയത എന്ന ആയുധം ഉപയോഗിച്ച്‌ ഭരണം തുടരാമെന്ന ധാരണയാണ് മോദി സർക്കാരെ ഇത്തരമൊരു ബജറ്റ് അവതരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.

യുവതീ- യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്മ നേരിടാൻ ഈ സർക്കാർ പരാജയപ്പെട്ടു. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനോ ഒഴിഞ്ഞു കിടക്കുന്നവ നികത്താനോ മോദി സർക്കാറിന് ഉദ്ദേശ്യമില്ല . സൊമാറ്റോ, സ്വിഗ്ഗി, ഊബർ തുടങ്ങി നിരവധി സ്വകാര്യ സംരംഭങ്ങളിൽ ജോലി ചെയ്യുന്ന ഗിഗ് വർക്കേഴ്സിനെ പറ്റി ഒരു പരാമർശം പോലും പ്രസംഗത്തിലില്ല. ഈ യുവജന വിരുദ്ധ ബജറ്റിനെത്തിരെ രാജ്യത്തെ യുവാക്കൾ അണിനിരക്കുമെന്നും മോദി സർക്കാറിന്റെ വികലമായ നയങ്ങൾ തുറന്നു കാട്ടുമെന്നും റഹീം പറഞ്ഞു.

Tags:    
News Summary - Most anti-youth budget the country has seen: DYFI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.