ന്യൂഡല്‍ഹി: മലയാളിയായ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യ കുറിപ്പ് കണ്ടെത്ത ി. മാതാവിെൻറ മരണം കൊലപാതകമാണെന്ന് ഡൽഹി പൊലീസ് പറയുന്നതിനിടയിലാണ് ആത്മഹത്യ കുറിപ്പ് കിട്ടിയത്. കോട്ടയ ം മണര്‍കാട് സ്വദേശിയും ഡല്‍ഹി സെൻറ് സ്റ്റീഫൻസ് കോളജിലെ െഗസ്റ്റ് െലക്ചററുമായ അലന്‍ സ്റ്റാൻലി(27)യെയു ം മാതാവ് ലിസിയെ(55)യുമാണ് ശനിയാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർ താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് മലയാളത്തിലുള്ള ആത്മഹത്യ കുറിപ്പാണ് കിട്ടിയത്. എല്ലാ വഴികളിലും അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കിയ ഡൽഹി പൊലീസ് ആത്മഹത്യ കുറിപ്പിലെ ഉള്ളടക്കം വിശദീകരിച്ചിട്ടില്ല.
ലിസിയെ ഫാനില്‍ തൂങ്ങിയ നിലയിലും അലന്‍ സ്റ്റാൻലിയെ അഞ്ചു കിലോമീറ്ററിനപ്പുറത്തുള്ള സരായ് റോഹില്ല റെയില്‍വേ സ്‌റ്റേഷനടുത്ത് റെയില്‍വേ ട്രാക്കിലുമാണ് കണ്ടത്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പൊലീസിെൻറ പ്രാഥമിക നിഗമനം. ലിസിയുടെ വായില്‍ തുണി തിരുകിയിരുന്നതാണ് കൊലപാതകക്കുറ്റം ചുമത്തുന്നതിലേക്ക് പൊലീസിനെ നയിച്ചത്. കൊലപാതക കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.
ലിസിയുടെ ഭര്‍ത്താവ് പ്രവാസി വ്യവസായിയായ ജോണ്‍ വില്‍സണ്‍ 2018 ഡിസംബര്‍ 18ന് ജീവനൊടുക്കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ജോണിെൻറ ആദ്യ ഭാര്യയിലെ മകള്‍ ഹൈകോടതിയെ സമീപിച്ചു. തുടർന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതേതുടര്‍ന്ന് മാനസിക സമ്മർദത്തിലായിരുന്നു മകനും അമ്മയുമെന്നും അമ്മയെ ആത്മഹത്യ ചെയ്യാൻ മകൻ പ്രേരിപ്പിെച്ചന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.