തെരഞ്ഞെടുപ്പ് പരാജയം; കമൽനാഥ് പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചേക്കും

ഭോപാൽ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം നേരിട്ട സാഹചര്യത്തിൽ കമൽനാഥ് മധ്യപ്രദേശ് പി.സി.സി അധ്യക്ഷസ്ഥാനം രാജിവെച്ചേക്കുമെന്ന് റിപ്പോർട്ട്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ കണ്ട് കമൽനാഥ് രാജി സമർപ്പിക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം കമൽനാഥ് പാർട്ടി നേതാക്കളെ കാണാത്തതിലും മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാനെ കണ്ടതിലും പാർട്ടി നേതൃത്വം അസ്വസ്ഥരാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീറ്റ് വിഭജനത്തിൽ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെ.ഡി.യു മേധാവി നിതീഷ് കുമാർ എന്നിവരുൾപ്പെടെ ഇൻഡ്യ മുന്നണിയിലെ പല നേതാക്കൾക്കെതിരെയും കമൽനാഥ് നടത്തിയ പരാമർശങ്ങളിൽ കോൺഗ്രസ് നേതൃത്വം അസ്വസ്ഥരാണ്.

230 അംഗ നിയമസഭയിലെ 163 സീറ്റും നേടിയാണ് ബി.ജെ.പി മധ്യപ്രദേശിന്‍റെ ഭരണം പിടിച്ചത്. കോൺഗ്രസിന് 66 സീറ്റ് മാത്രമാണ് ലഭിച്ചത്. 2018ലെ തെരഞ്ഞെടുപ്പിൽ 114 സീറ്റുകൾ നേടി കമൽനാഥിന്റെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചിരുന്നു. എന്നാൽ, 23 എം.എൽ.എമാർ കൂറുമാറിയതോടെ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു.

Tags:    
News Summary - MP Cong chief Kamal Nath may resign from post, likely to meet Kharge today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.