ഭോപാൽ: ലുഡോ ഗെയിമിൽ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് 24കാരിയായ മകൾ പിതാവിനെതിരെ കുടുംബകോടതിയിൽ പരാതി നൽകി. ഭോപാലിലാണ് സംഭവം. ഏറെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന പിതാവ് തന്നെ പരാജയപ്പെടുത്താൻ ശ്രമിച്ചത് താങ്ങാൻ സാധിക്കാതായതോടെയാണ് മകൾ 'കടുത്ത തീരുമാനത്തിലേക്ക്' നീങ്ങിയത്.
തനിക്ക് പിതാവിലുള്ള വിശ്വാസം നഷ്ടമായി. അദ്ദേഹത്തെ വെറുക്കുന്നു. പിതാവുമായുള്ള എല്ലാ ബന്ധവും അറുത്തു മാറ്റുകയാണെന്നും അദ്ദേഹത്തെ പിതാവെന്ന് വിളിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലെന്നുമാണ് മകൾ പറയുന്നത്.
യുവതി കുറച്ചു ദിവസം മുമ്പ് തന്നെ വന്ന് കണ്ടിരുന്നുവെന്നും പിതാവിനും സഹോദരങ്ങൾക്കുമൊപ്പം ലുഡോ കളിക്കുന്നതിനിടെ പിതാവ് യുവതിയുടെ ഒരു കോയിൻ വെട്ടിമാറ്റിയതാണ് യുവതിയെ പ്രകോപിപ്പിച്ചതെന്നും കുടുംബ കോടതിയിെല കൗൺസിലർ സരിത പറഞ്ഞു.
പിതാവ് തന്നോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ഗെയിമിന് ശേഷം പിതാവുമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന് കരുതുന്നതായും യുവതി തന്നോട് പറഞ്ഞെന്ന് സരിത അഭിപ്രായപ്പെട്ടു. തെൻറ സന്തോഷത്തിന് വേണ്ടി പിതാവ് സ്വയം തോറ്റു തരുമെന്നാണ് യുവതി കരുതിയതെന്നും എന്നാൽ പിതാവ് പരാജയപ്പെടുത്താൻ ശ്രമിച്ചതോടെ അദ്ദേഹത്തോടുള്ള ബഹുമാനം നഷ്ടമായെന്നാണ് യുവതി പറയുന്നതെന്നും കൗൺസിലർ വ്യക്തമാക്കി.
തങ്ങൾ യുവതിയുമായി നാല് കൗൺസിലിങ് സെഷനുകൾ സംഘടിപ്പിച്ചുവെന്നും ഇപ്പോൾ യുവതിക്ക് മനംമാറ്റമുണ്ടെന്നും കൗൺസിലർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.