ഭോപ്പാൽ: ശ്രീലങ്കയിൽ സീതാ ക്ഷേത്രം നിർമ്മിക്കാനൊരുങ്ങി മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി കമൽനാഥ് ഇതിനു ള്ള ഒരുക്കങ്ങൾ തുടങ്ങാനും ഫണ്ട് അനുവദിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ശ്രീലങ്കയിലെ മഹാബ ോധി സമൂഹത്തെ നിർമ്മാണത്തിൽ പങ്കാളിയാക്കണമെന്നും മധ്യപ്രദേശ് സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മധ്യപ്രദേശ് സർക്കാറിലെ പബ്ലിക് റിലേഷൻസ് ഓഫീസറാണ് സീതാ ക്ഷേത്രം നിർമ്മിക്കുന്നുവെന്ന വിവരം അറിയിച്ചത്. ക്ഷേത്രത്തിെൻ ഡിസൈൻ തീരുമാനിക്കാനും ഈ വർഷം തന്നെ ഫണ്ട് അനുവദിക്കാനും മുഖ്യമന്ത്രി കമൽനാഥ് നിർദേശം നൽകിയതായി ഓഫീസർ പറഞ്ഞു.
സീതാ ക്ഷേത്രത്തൊടൊപ്പം സാഞ്ചിയിലെ ബുദ്ധ സ്തൂപത്തിെൻറ വികസനവും മധ്യപ്രദേശ് സർക്കാറിെൻറ അജണ്ടയിലുണ്ട്. സാഞ്ചിയിലെത്തുന്ന ബുദ്ധമത തീർഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.