എം.എസ്‌.എഫ് ദേശീയ കാമ്പസ് മെംബർഷിപ് കാമ്പയിൻ സമാപിച്ചു; കാമ്പസ് സമ്മേളനങ്ങൾക്ക് അലീഗഢിൽ തുടക്കം

ന്യൂഡൽഹി: എജ്യുക്കേറ്റ്, എംപവർ, ഇമാൻസിപേറ്റ് എന്ന പ്രമേയത്തിൽ ബംഗളൂരുവിൽനിന്ന് ആരംഭിച്ച ദേശീയ കാമ്പസ് മെമ്പർഷിപ് കാമ്പയിൻ സമാപിച്ചു. രാജ്യത്തെ വിവിധ കേന്ദ്ര, സംസ്ഥാന സർവകലാശാലകളിലും കോളജ് കാമ്പസുകളിലും പ്രവർത്തകർ എം.എസ്‌.എഫ് അംഗത്വമെടുത്തു. കാമ്പയിനിന്റെ ഭാഗമായ ക്യാമ്പസ് സമ്മേളനത്തിന് അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിൽ തുടക്കമായി.

എം.എസ്‌.എഫ് ദേശീയ ട്രഷറർ അഥീബ് ഖാൻ ഉദ്ഘാടനം ചെയ്തു. അലീഗഢ് യൂനിവേഴ്സിറ്റി വിദ്യാർഥി യൂനിയൻ മുൻ പ്രസിഡന്റ് സൽമാൻ ഇംതിയാസ് മുഖ്യാതിഥിയായി. അലീഗഢ് യൂണിവേഴ്സിറ്റി എം.എസ്‌.എഫ് പ്രസിഡന്റ് സജ്ജാദ് ഹുസൈൻ അധ്യക്ഷത വഹിച്ചു. അക്കാദമിക് സെഷനിൽ സയീദ് പൂനൂർ, ആയിഷ ഹനീഫ്, ഡോ. മുനവ്വർ ഹനിയ്യ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു.

കാമ്പസുകളിൽ വർഗീയ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായമകൾക്ക് എം.എസ്‌.എഫ് നേതൃത്വം നൽകുമെന്ന് എം.എസ്‌.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവും ജനറൽ സെക്രട്ടറി എസ്‌.എച്ച് മുഹമ്മദ് അർഷാദും അറിയിച്ചു. മെമ്പർഷിപ് കാമ്പയിന് നേതൃത്വം നൽകിയ കമ്മിറ്റികളെ എം.എസ്‌.എഫ് ദേശീയ കമ്മിറ്റി അഭിനന്ദിച്ചു.

ഈ വർഷത്തെ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു:
മുഹമ്മദ് ഷിറാസ് (പ്രസിഡന്റ്), സബീഹ് അഹമ്മദ് (ജന. സെക്രട്ടറി), അമീർ ഫവാസ് (വർക്കിങ് സെക്രട്ടറി), ഫാത്തിമ നിബ (ട്രഷറർ), ഫാത്തിമ ഫിദ, സയ്യിദുറഹ്മാൻ, ഹസനുൽ ഫാരിസ് (വൈസ് പ്രസിഡന്റ്), സ്വനിദ് മദാല, ഫൈയാസ് (ജോയിറ് സെക്രട്ടറി), അബ്രാസ് അസിർ (പി.ആർ.ഒ ) എന്നിവരെ തെരഞ്ഞെടുത്തു.

Tags:    
News Summary - MSF National Campus Membership Campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.