ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ ജയിൽ ചാടിയവരെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദ് അഹമ്മദിെൻറ അഭിഭാഷകൻ തഹവ്വുർ ഖാൻ.
സിമി ക്യാമ്പ് കേസിെൻറ നിലയനുസരിച്ച് ഖാലിദിന് അനുകൂല വിധി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ തടവു ചാടില്ലെന്നും തഹവ്വുർ ഖാൻ പറഞ്ഞു. ജയിലിൽനിന്ന് രക്ഷപ്പെടേണ്ട ഒരു സാഹചര്യവും ഖാലിദിന് ഉണ്ടായിരുന്നില്ല. സംഭവത്തിൽ കുടുംബവുമായി ആലോചിച്ച് നിഷ്പക്ഷ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്നും അഭിഭാഷകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.