ഡ്രഗ്​ വേണമെന്ന്​ അലറിവിളിച്ച്​ അർണബ്​; ആരെങ്കിലും അയാൾക്കത്​ കൊടുക്കണമെന്ന്​ പ്രകാശ്​രാജ്​

ടെലിവിഷൻ ചർച്ചക്കിടെ അലറിവിളിക്കുന്ന അർണബ്​ ഗോസ്വാമിയുടെ വീഡിയോക്ക്​ രസകരമായ കമൻറുമായി പ്രകാശ്​രാജ്​. ടെലിവിഷൻ ചർച്ചക്കിടെ മയക്കു മരുന്ന്​ തരൂ എന്നാണ്​ അർണബ്​ വിളിച്ചു പറയുന്നത്​. ഇതിനൊപ്പം കൈകൾകൊണ്ട്​ യാചിക്കുകയും മേശയിൽ​ ശക്​തമായി ഇടിക്കുന്നുമുണ്ട്​. ഇൗ വീഡിയൊ ട്വിറ്ററിൽ പങ്കുവച്ച നടൻ പ്രകാശ്​രാജ്​ 'അയാൾക്ക്​ അത്​ എത്രയും പെ​െട്ടന്ന്​ എത്തിച്ചുകൊടുക്കൂ' എന്നാണ്​ കുറിച്ചിരിക്കുന്നത്​.

ധാരാളംപേർ പരിഹാസപൂർവ്വം അർണബി​െൻറ വീഡിയൊ ഷെയർ ചെയ്​തിട്ടുണ്ട്​. ചില ട്രോളന്മാർ വിഡിയോ കൂട്ടിയിണക്കി റീമിക്​സ്​ ഗാനവും പുറത്തിറക്കി. നടൻ സുശാന്ത്​ സിങ്​ രാജ്​പുതി​െൻറ മരണവുമായി ബന്ധപ്പെട്ട്​ നടന്ന ചർച്ചയിലാണ്​ അർണബ്​ രസകരമായി പ്രതികരിക്കുന്നത്​. ബോളിവുഡിന്​ ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന്​ ആരോപിച്ചായിരുന്നു ചർച്ച സംഘടിപ്പിച്ചത്​. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.