ലഖ്നോ: സമാജ്വാദി പാർട്ടിയിലെ പൊട്ടിത്തെറിക്ക് ആക്കം കൂട്ടിക്കൊണ്ട് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ പിതാവും പാർട്ടി നേതാവുമായ മുലായം സിങ് യാദവ് രംഗത്ത്. മുഖ്യമന്ത്രിയായിരുന്ന അഞ്ചു വർഷവും അഖിലേഷ് തന്നെ അപമാനിക്കുകയായിരുന്നുവെന്നാണ് മുലായം സിങ് യാദവ് പൊതുവേദിയിൽ തുറന്നടിച്ചത്. ഒരു പിതാവും അയാൾ സജീവരാഷ്ട്രീയത്തിലുള്ളപ്പോൾ മകനെ മുഖ്യമന്ത്രിയാകാൻ അനുവദിക്കില്ല. താനത് അനുവദിച്ചു.
സ്വന്തം പിതാവിനെ ബഹുമാനിക്കാത്തവനെ എങ്ങനെയാണ് ആളുകൾ ബഹുമാനിക്കുക. അഖിലേഷ് അപമാനിച്ചയത്ര ആരും തന്നെ അപമാനിച്ചിട്ടില്ലെന്നും മുലായം മെയ്ൻപുരിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയിട്ടുപോലും പരാജയം നുണയേണ്ടിവന്ന എസ്.പിയിൽ കലഹമൊടുങ്ങുന്നില്ലെന്നാണ് മുലായത്തിെൻറ പ്രസ്താവന സൂചന നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.