ഘോഷയാത്രയിൽ നുഴഞ്ഞുകയറി മോഷ്ടാക്കൾ; 76 ഭക്തരുടെ മൊബൈൽ ഫോണുകൾ കവർന്നു

മുംബൈ: ഗണേശ വിഗ്രഹവുമായുള്ള ഘോഷയാത്രയിൽ നുഴഞ്ഞുകയറിയ മോഷ്ടാക്കൾ മുംബൈയിലെ ചിഞ്ച്പൊക്ലിയിൽ 76 ഭക്തരുടെ മൊബൈൽ ഫോണുകൾ കവർന്നു. ഏതാനും പേർക്ക് പഴ്സും സ്വർണാഭരണങ്ങളും നഷ്ടമായിട്ടുണ്ട്.

ശനിയാഴ്ച വൈകീട്ട് നടന്ന ചിഞ്ച്പൊക്ലി ചിന്താമണി ഘോഷയാത്രയിൽ ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. രാത്രി എട്ടുമണിയോടെയായിരുന്നു സമാപനം. ഈ തിരക്കിനിടയിലാണ് മോഷ്ടാക്കൾ വ്യാപകമായി കവർച്ച നടത്തിയത്.

കഴിഞ്ഞ രണ്ട് വർഷം കോവിഡ് കാരണം ഘോഷയാത്ര നടക്കാത്തതിനാൽ ഇത്തവണ ലക്ഷങ്ങളാണ് പങ്കെടുക്കാനെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരക്ക് ലക്ഷ്യമാക്കി കവർച്ചാസംഘങ്ങൾ ഇറങ്ങാറുണ്ട്. മുൻവർഷങ്ങളിൽ പോക്കറ്റടി സംഘങ്ങളെ ഘോഷയാത്രാ സമയത്ത് കസ്റ്റഡിയിലെടുത്തിരുന്നു.

ഘോഷയാത്രക്ക് കനത്ത സുരക്ഷയൊരുക്കാനും മോഷണ സംഭവങ്ങൾ തടയാനും നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമീഷണർ സഞ്ജയ് പാട്ടീൽ പറഞ്ഞു.  

Tags:    
News Summary - Mumbai: 76 devotees lose phones at Chinchpokli procession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.